കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. കോര്പറേഷന് പരിധിയില്‍ പൊതുപരിപാടികളില്‍ അഞ്ചുപേരില്‍ കൂടുതല്‍ പാടില്ലെന്നു ജില്ലാ കളക്ടർ ഉത്തരവിറക്കി. ആരാധനാലയങ്ങളിൽ 50 പേർക്ക് പ്രവേശിക്കാം. മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും, വിവാഹച്ചടങ്ങുകളില്‍ 50 പേര്‍ക്കും പങ്കെടുക്കാം. നീന്തല്‍ക്കുളങ്ങള്‍, കളിസ്ഥലങ്ങള്‍, ഓഡിറ്റോറിയം എന്നിവ അടച്ചിടുമെന്നും ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്ത് ഇന്ന് കോവിഡ് 7445പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 21 മരണം കൂടി സ്ഥിരീകരിച്ചു. 3391പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 54493 സാമ്പിളുകൾ പരിശോധിച്ചു. തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍ 332, പത്തനംതിട്ട 263, കാസര്‍ഗോഡ് 252, വയനാട് 172, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 62 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 309 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6404 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 561 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6965 സമ്പര്‍ക്ക രോഗികളാണുള്ളത്.
Also read ; പ്രവാസികളുടെ ക്വാറന്റീൻ ഇനി 7 ദിവസം; മാർഗനിർദേശവുമായി സർക്കാർ
ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ കട്ടക്കാമ്പല്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 15), അരിമ്പൂര്‍ (സബ് വാര്‍ഡ് 6), മൂരിയാട് (സബ് വാര്‍ഡ് 15), കോട്ടയം ജില്ലയിലെ കങ്ങഴ (13), വെല്ലൂര്‍ (8), വാകത്താനം (3), എറണാകുളം ജില്ലയിലെ ഐകരനാട് (സബ് വാര്‍ഡ് 12), മുളന്തുരുത്തി (സബ് വാര്‍ഡ് 5), പാലക്കാട് ജില്ലയിലെ മുതുതല (8), തേങ്കുറിശി (11, 15), പൂക്കോട്ടുകാവ് (8, 9, 11, 13 (സബ് വാര്‍ഡ്), 4 ), മലപ്പുറം ജില്ലയിലെ ആനക്കയം (5, 6), ചേലാമ്പ്ര (10), ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം (12), ഇടുക്കി ജില്ലയിലെ പള്ളിവാസല്‍ (8), കോഴിക്കോട് ജില്ലയിലെ നരിക്കുന്ന് (സബ് വാര്‍ഡ് 8), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (സബ് വാര്‍ഡ് 7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 655 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
Post Your Comments