തിരുവനന്തപുരം : വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തതിനു പിന്നാലെ, കേസിനെ സംബന്ധിച്ച രേഖകള്‍ വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ടോടെ സെക്രട്ടറിയേറ്റിലെത്തിയ വിജിലന്‍സ് അന്വേഷണ സംഘം തദ്ദേശ സ്വയംഭരണ വകുപ്പില്‍ പരിശോധന നടത്തിയതിനു ശേഷമാണ് ചില ഫയലുകള്‍ കസ്റ്റഡിയിലെടുത്തത്.
സെക്രട്ടേറിയറ്റിലെ തദ്ദേശ സ്വയം ഭരണ വകുപ്പില്‍ നിന്ന് വിജിലന്‍സ് കൊണ്ടുപോയത് ലൈഫ് മിഷനുമായി ബന്ധപ്പെട്ട കരാറുകളുടെ സുപ്രധാന ഫയലുകളെന്നാണ് സൂചന. സിബിഐ കേസെടുത്തത് വടക്കാഞ്ചേരിയിലെ കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരെയുടെ പരാതിയിലാണ്.സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് ഇന്നലെ രാത്രി വിജിലന്‍സ് സെക്രട്ടറിയേറ്റിലെത്തിയത്.
യൂണിടാക് മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ഈപ്പന്‍, സെയ്ന്‍ വെഞ്ച്വേഴ്സ് എന്നിവരെ കൂടാതെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പല ഉന്നതര്‍ക്കുമെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്‌ട് പ്രകാരമാണ് സിബിഐ കേസെടുത്തിട്ടുള്ളത്.
read also: ദീപിക ലഹരിഗ്രൂപ്പിന്റെ വാട്സ് ആപ്പ് അഡ്മിനെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യുറോ
ഇതിനോടകം തന്നെ, തൃശൂരിലും എറണാകുളത്തുമുള്ള യൂണിടാക് ബില്‍ഡേഴ്സ് ഓഫീസിലും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകളിലും സിബിഐ പരിശോധന നടത്തിയെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. അടുത്തു തന്നെ തിരുവനന്തപുരത്തെ ലൈഫ് മിഷന്‍ ഓഫീസിലും അന്വേഷണ ഏജന്‍സി പരിശോധന നടത്തും.
Post Your Comments