മുംബൈ: മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട കണ്ടക്ടറെ യാത്രക്കാരന്‍ ക്രൂരമായി മര്‍ദ്ദിച്ചു. മുംബൈയിലെ അന്ധേരിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. ഭയന്ദറില്‍ നിന്ന് അന്ധേരിയിലെ മരോലിലേക്കുള്ള ബസിലെ കണ്ടക്ടര്‍ സൈനാഥ് ഖര്‍പഡെയ്ക്കാണ് മര്‍ദ്ദനമേറ്റത്. ബസില്‍ കയറുമ്പോള്‍ യാത്രക്കാരന്‍ മാസ്‌ക് ധരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ട കണ്ടക്ടര്‍ ഇയാളോട് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് കോവിഡ് ഇല്ലെന്ന് പറഞ്ഞ് ധരിക്കാന്‍ കൂട്ടാക്കിയില്ല.
ഇതോടെ വീണ്ടും മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടപ്പോളാണ് ഇയാള്‍ കണ്ടക്ടറെ ആക്രമിച്ചത്. ആക്രമണത്തിന് പിന്നാലെ യാത്രക്കാരന്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി രക്ഷപ്പെട്ടു. മര്‍ദ്ദനത്തില്‍ കണ്ടക്ടര്‍ക്ക് സാരമായി പരിക്കേറ്റു. തുടര്‍ന്ന് കണ്ടക്ടര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments