ഷോപ്പിയന്‍: ജൂലൈയില്‍ ജമ്മു കശ്മീരിലെ ഷോപിയന്‍ ജില്ലയില്‍ സൈന്യവുമായി നടത്തിയ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് പേരുടെ ഡിഎന്‍എ സാമ്പിളുകള്‍ രാജൗരിയില്‍ നിന്നുള്ള കുടുംബങ്ങളുമായി സാമ്യമുള്ളതായി ശ്രീനഗര്‍ ഐജിപി കശ്മീര്‍ റേഞ്ച് വിജയ് കുമാര്‍ അറിയിച്ചു.
ഷോപിയന്‍ എന്‍ക്യുറനറില്‍ കൊല്ലപ്പെട്ടവരുടെ ഡിഎന്‍എ സാമ്പിളുകള്‍ രാജൗരിയിലെ അവരുടെ കുടുംബങ്ങളുമായി പൊരുത്തപ്പെട്ടു. ഇന്ത്യന്‍ സൈന്യം ഇതിനകം തന്നെ നടപടി ആരംഭിച്ചു. പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് മുന്നോട്ട് കൊണ്ടുപോകും. ഞങ്ങള്‍ ഇപ്പോള്‍ ഞങ്ങളുടെ നടപടി വേഗത്തിലാക്കും – അദ്ദേഹം പറഞ്ഞു.
മൂന്നുപേരും അവരുടെ കുടുംബങ്ങള്‍ അവകാശപ്പെടുന്നതുപോലെ യഥാര്‍ത്ഥത്തില്‍ തൊഴിലാളികളാണോ, തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലേയെന്ന ചോദ്യത്തിന്, ഇത് കൂടുതല്‍ അന്വേഷിക്കേണ്ട കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ജൂലൈ 18 ന് തെക്കന്‍ കശ്മീരിലെ ഷോപിയാനിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ അംഷിപുര ഗ്രാമത്തില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സൈന്യം അവകാശപ്പെട്ടിരുന്നു. മൂന്ന് പേരും രാജൗരിയില്‍ നിന്നുള്ളവരാണെന്നും അംഷിപുരയില്‍ കാണാതായതായും സോഷ്യല്‍ മീഡിയയില്‍ റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. മൂന്നുപേരുടെയും കുടുംബങ്ങള്‍ തങ്ങള്‍ ഷോപിയാനില്‍ തൊഴിലാളികളായി ജോലി ചെയ്യുന്നുവെന്ന് അവകാശപ്പെടുകയും പോലീസിന് പരാതി നല്‍കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും രാജൗരിയില്‍ നിന്ന് മൂന്ന് കുടുംബങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇവരുടെ ഡിഎന്‍എ രാജൗരിയില്‍ നിന്നുള്ള കുടുംബങ്ങളുമായി സാമ്യമുള്ളതായി ഫലം പുറത്തുവന്നത്.
Post Your Comments