CinemaLatest NewsNews

ഇന്ന് വീട്ടിൽ 8 വർഷമായി വന്ന ഒരു അതിഥിയുണ്ട്, എത്രയും ബഹുമാനപ്പെട്ട കാൻസർ, ഇപ്പോൾ എത്തിയിരിക്കുന്ന പുതിയ അതിഥി കോവിഡാണ്; പ്രേക്ഷകരെ നൊമ്പരപ്പെടുത്തി നടൻ ഇന്നസെന്റ്

പ്രേക്ഷകരെ നൊമ്പരപ്പെടുത്തി നടൻ ഇന്നസെന്റ്, എന്റെ വീട്ടില്‍ 8 വര്‍ഷമായി ഒരു അതിഥിയുണ്ട്, എത്രയും ബഹുമാനപ്പെട്ട കാന്‍സര്‍. കുട്ടിക്കാലത്ത് ഒളിച്ചുകളിക്കുമ്പോള്‍ പുതിയ പുതിയ സ്ഥലം നാം കണ്ടുപിടിക്കും. അതു പൊളിയുന്നതോടെ വേറെ സ്ഥലം കണ്ടെത്തും. ഡോക്ടര്‍മാര്‍ എന്റെ ദേഹത്തൊളിച്ച കാന്‍സറിനെ വീണ്ടും കണ്ടുപിടിക്കുമെന്ന് ഇന്നസെന്റ്. പുതിയ അതിഥിയായി കോവിഡ് കൂടി വീട്ടിലേക്ക് വന്നതിനെ കുറിച്ചാണ് താരം വ്യക്തമാക്കിയത്.

വളരെ പാടുപെട്ട് ഡോക്ടർമാർ കണ്ടെത്തുന്നതോടെ അവിടെനിന്ന് ഓടിക്കുന്നതോടെ മറ്റൊരു സ്ഥലം കണ്ടെത്തും. ഇപ്പോള്‍ മൂന്നാം തവണയും കക്ഷി വന്നു, ചികിത്സ തുടരുകയാണ്. ഡോ. ഗംഗാധരന്‍ പറഞ്ഞത് ഇന്നസന്റിന്റെ ശരീരത്തില്‍ വീണ്ടും ‘കോമഡി’ വന്നല്ലോ എന്നാണ്, രണ്ടു ദിവസം മുന്‍പു പുതിയ അതിഥി കൂടി വന്നു. അതു കോവിഡാണ്. കാന്‍സര്‍ കൂടെയുള്ളതുകൊണ്ടാകാം, പുതിയ അതിഥി വന്നതു ഭാര്യ ആലീസിനെ അന്വേഷിച്ചാണെന്ന് ഇന്നസെന്റ്.

പക്ഷെ, ഇന്ന് കോവിഡ് കെട്ടിപ്പിടിച്ച ആലീസ് ആശുപത്രിയില്‍ കിടക്കുന്നു, ചിരിച്ച്‌ എല്ലാവരെയും ഫോണ്‍ ചെയ്യുന്നു, ആലീസിനോടു കളിച്ചു തോറ്റുപോയ ആളാണു കാന്‍സര്‍, അതുപോലെ ഇതും 10 ദിവസംകൊണ്ടു പോകും, 6 മാസത്തിനിടെ എനിക്കു വലിയ സങ്കടമുണ്ടായിട്ടുണ്ട്, കോവിഡ് വന്ന ഒരാളുടെ വീടിനുനേരെ കല്ലെറിഞ്ഞുവെന്നൊരു വാര്‍ത്ത കേട്ടിരുന്നു. അങ്ങേയറ്റം സങ്കടകരമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button