ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനിടയിൽ വെെറസ് ബാധ കണ്ടെത്താനുള്ള പുതിയ ഉപകരണം വികസിപ്പിച്ച് ഇന്ത്യൻ സ്റ്റാർട്ടപ്പ്. ബംഗലൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഇൻകുബേറ്റ് ചെയ്ത ഇക്വിൻ ബയോടെക് എന്ന സ്റ്റാർട്ടപ്പാണ് പുതിയ പരിശോധനാ കിറ്റ് വികസിപ്പിച്ചത്.
ഗ്ലോബൽ ടിഎം ഡയഗ്നോസ്റ്റിക് കിറ്റ് എന്ന് പേരിട്ട ഉപകരണത്തിലൂടെ ഒന്നര മണിക്കൂറിനുള്ളിൽ പരിശോധനാഫലം അറിയാൻ കഴിയും.രാജ്യത്തെ അംഗീകൃത കൊറോണ പരിശോധനാ ലാബുകളിൽ കിറ്റ് ഉപയോഗിക്കാൻ ഐസിഎംആർ അനുമതി നൽകിയതായി ഇന്ത്യൻഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് അധികൃതർ വ്യക്തമാക്കി.
Read Also : കോവിഡ് വാക്സിൻ : ആശ്വാസകരമായ വാർത്തയുമായി ജോണ്‍സണ്‍&ജോൺസൺ
ലൈസൻസ് ഉൾപ്പെടെയുള്ള ബാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ കിറ്റ് വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കാനും വിപണനം നടത്താനും മെഡിക്കൽ സാങ്കേതിക രംഗത്തെ കമ്പനികളെ സമീപിച്ചതായി സ്റ്റാർട്ടപ്പ് വ്യക്തമാക്കി. നിലവിൽ പരിശോധനയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന ആർടി – പിസിആർ കിറ്റിലെ ഫീച്ചറുകൾ എല്ലാം ഉൾപ്പെടുത്തിയ ഉപകരണംഅനായാസം ഉപയോഗിക്കാൻ കഴിയുമെന്നും ഇക്വിൻ ബയോടെക് വിശദീകരിച്ചു.
Post Your Comments