തിരുവനന്തപുരം: സംസ്ഥാനത്തെ ദുരൂഹ സാഹചര്യത്തില്‍ നാല് പെണ്‍കുട്ടികള്‍ മരണപ്പെട്ട സംഭവം തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും. ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന കാസര്‍കോട് നിലേശ്വരം പുതുക്കൈ സ്വദേശിനി അഞ്ജന ഹരീഷ്, തിരുവനന്തപുരത്തെ ചലച്ചിത്ര പ്രവര്‍ത്തക നയന സൂര്യന്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന കൊട്ടിയം സ്വദേശിനി, നിലമ്പൂര്‍ സ്വദേശിനി എന്നിവരുടെ മരണമാണ് ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ മേല്‍ നോട്ടത്തിലുള്ള സംഘം അന്വേഷിക്കുക.
കഴിഞ്ഞ മെയ് 12നാണ് അഞ്ജന ഗോവയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. സംവിധായകന്‍ ലെനില്‍ രാജേന്ദ്രന്റെ സഹായി ആയിരുന്ന നയനയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മറ്റു രണ്ട് പേരുടെയും സമാന രീതിയില്‍ തന്നെയായിരുന്നു മരണം. ഈ മരണങ്ങള്‍ക്കെല്ലാം ചില നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എടിഎസിന്റെ അന്വേഷണം.
അഞ്ജനനയുടെ മരണവുമായി ബന്ധപ്പെട്ട് അവര്‍ സുഹൃത്തുക്കളുമായി നടത്തിയ അവസാന ഫോണ്‍ സംഭാഷണങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കൂടാതെ നിര്‍ണായകമായ പല മെഴികളും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഈ നാല് മരണങ്ങള്‍ക്കും ലഹരി മാഫിയക്കും ചില സ്വതന്ത്ര ലൈംഗിക സംഘടനകള്‍ക്കും ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
സാമൂഹ്യമാധ്യമങ്ങളിലെ ചില ഡേറ്റിംഗ് ഗ്രൂപ്പുകളും വിഷാദ രോഗികള്‍ക്ക് മയക്കുമരുന്ന് നല്‍കുന്ന ഡോക്ടര്‍മാരും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്.
Post Your Comments