ശ്രീനഗർ : ജമ്മു കശ്മീരിലെ ലഡാക്കിൽ വീണ്ടും വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച പുലർച്ചെ 2:14നായിരുന്നു ഭൂചലനം. റിക്ടർ സ്കെയിൽ 3.7 തീവ്രത രേഖപ്പെടുത്തി. ആളപായമോ, പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല
Also read : ബംഗാൾ മോഡലിൽ ഇടത് സർക്കാരിനെ അട്ടിമറിക്കാനാണ് ശ്രമം,അത് ഇവിടെ നടക്കില്ല : സിപിഎം
കഴിഞ്ഞ ദിവസം ലഡാക്കിൽ രണ്ട് ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രതയും 3.6 തീവ്രതയും രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ലഡാക്കില്‍ നിന്ന് 92 കിലോമീറ്റര്‍ മാറി ലേയിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചചലനം വൈകിട്ട് 4.27 ഓടെയാണ് അനുഭവപ്പെട്ടത്. 10 കിലോമീറ്റര്‍ വ്യാപ്തിയിലായിരുന്നു ഭൂചലനം. രണ്ടാമത്തെ ഭൂചലനം വൈകിട്ട് 5. 29 ഓടെ പത്ത് കിലോമീറ്റര്‍ വ്യാപ്തിയിലായിരുന്നു . ഭൂചലനം അനുഭവപ്പെട്ടതോടെ കെട്ടിടങ്ങള്‍ക്കുള്ളില്‍ ഉണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പുറത്തേക്ക് ഓടിയിറങ്ങി നേരത്തെ ചൊവ്വാഴ്ചയും ജമ്മുകശ്മീരിലെ ചില പ്രദേശങ്ങളിലും പ്രകമ്ബനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. വലിയ ശബ്ദം കേട്ടതിന് പിന്നാലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ചൊവ്വാഴ്ച കശ്മീരില്‍ അനുഭവപ്പെട്ടത്. .
Post Your Comments