വയനാട്: ഉരുൾപൊട്ടലുണ്ടായ പുത്തുമലക്ക് സമീപത്ത് നിന്ന് ഒടുവിൽ ലഭിച്ച മൃതദേഹം ദുരന്തത്തിൽ കാണാതായവരുടേത് അല്ലെന്ന് ഡിഎൻഎ ഫലം. പുത്തുമലക്ക് സമീപമുള്ള സൂചിപ്പാറവെള്ളചാട്ടത്തിന് അടുത്ത് നിന്ന് ലഭിച്ച മൃതദേഹത്തിന്‍റെ ഡിഎൻഎ ഫലമാണ് പുറത്ത് വന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലുണ്ടായ പുത്തുമല ഉരുൾപൊട്ടലിൽ 17 പേരായിരുന്നു അകപ്പെട്ടത്. ഇതിൽ 12 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഉരുൾപൊട്ടലിൽ അഞ്ച് പേരെയായിരുന്നു കാണാതായത്. ഇവരുടെ ബന്ധുക്കളുടെ ഡിഎൻഎയുമായി ലഭിച്ച മൃതദേഹത്തിന്‍റെ ഡിഎൻഎ സാമ്പിളിന് സാമ്യം ഇല്ലെന്നാണ് ഫലം.
പ്രദേശത്ത് മറവ് ചെയ്ത മറ്റാരുടെയെങ്കിലും മൃതദേഹാവശിഷ്ടം മഴയിൽ ഒഴുകിയെത്തിയത് ആയിരിക്കാം ഇതെന്നാണ് പൊലീസ് നിഗമനം. കണക്കിൽ ഉൾപ്പെടാത്ത ആരെങ്കിലും മണ്ണിടിച്ചിലിൽ അകപ്പെട്ടിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Post Your Comments