Latest NewsKeralaNews

ബി​നീ​ഷ് കോ​ടി​യേ​രി​ക്കെ​തി​രാ​യ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റി​ന്‍റെ ന​ട​പ​ടി, എ​ൽഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ജീ​ർ​ണ​ത ബോ​ധ്യ​പ്പെ​ടു​ത്തു​ന്നത് : വിമർശനവുമായി ര​മേ​ശ് ചെ​ന്നി​ത്ത​ല

തിരുവനന്തപുരം : ബി​നീ​ഷ് കോ​ടി​യേ​രി​ക്കെ​തി​രാ​യ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റി​ന്‍റെ ന​ട​പ​ടിയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ​ൽഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ജീ​ർ​ണ​ത ബോ​ധ്യ​പ്പെ​ടു​ത്തു​ന്നതാണ് ഇഡിയുടെ നടപടി. ഈ ​വി​ഷ​യ​ത്തി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് ഒ​ളി​ച്ചോ​ടാ​ൻ ക​ഴി​യി​ല്ല. അ​ദ്ദേ​ഹം മ​റു​പ​ടി പ​റ​യ​ണം. സി​പി​എം അ​നു​ദി​നം പ്ര​തി​ക്കൂ​ട്ടി​ൽ നി​ൽ​ക്കു​വാ​ണെ​ന്നുമായിരുന്നു ചെന്നിത്തലയുടെ വിമർശനം. ലൈ​ഫ് പ​ദ്ധ​തി​യി​ലെ സി​ബി​ഐ അ​ന്വേ​ഷ​ണം രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന സി​പി​എം നി​ല​പാ​ടി​നെ​ വിമർശിച്ചും ചെന്നിത്തല രംഗത്തെത്തി. ഒ​ന്നും മ​റ​യ്ക്കാ​നി​ല്ലെ​ങ്കി​ൽ സി​പി​എം സ്വാ​ഗ​തം ചെ​യ്യു​ക​യ​ല്ലേ വേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പറഞ്ഞു.

Also read : പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിൽപ്പന നടത്തിയ കേസിൽ 3 സ്ത്രീകളടക്കം 5 പേർ പോലീസ് പിടിയിൽ

ലൈഫ് മിഷൻ അഴിമതിയിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രംഗത്തെത്തിയിരുന്നു. കോടികളുടെ കോഴ ഇടപാട് നടന്നിട്ടും അന്വേഷണം പ്രഖ്യാപിക്കുന്നതിലും നടപ്പാക്കുന്നതിലും സംസ്ഥാന സര്‍ക്കാർ വലിയ വീഴ്ച വരുത്തിയത്. കോഴ ഇടപാടിന്‍റെ കാര്യം മന്ത്രിമാരും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും എല്ലാം സ്ഥിരീകരിച്ചിട്ടുണ്ടെന്നു ഉമ്മൻ ചാണ്ടി പറഞ്ഞു. ലൈഫ് മിഷൻ അഴിമതി അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുകയാണ്. സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് പറയുന്നതെങ്ങനെ എന്നും ഉമ്മൻ ചാണ്ടി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button