തിരുവനന്തപുരം : ബിനീഷ് കോടിയേരിക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നടപടിയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൽഡിഎഫ് സർക്കാരിന്റെ ജീർണത ബോധ്യപ്പെടുത്തുന്നതാണ് ഇഡിയുടെ നടപടി. ഈ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഒളിച്ചോടാൻ കഴിയില്ല. അദ്ദേഹം മറുപടി പറയണം. സിപിഎം അനുദിനം പ്രതിക്കൂട്ടിൽ നിൽക്കുവാണെന്നുമായിരുന്നു ചെന്നിത്തലയുടെ വിമർശനം. ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന സിപിഎം നിലപാടിനെ വിമർശിച്ചും ചെന്നിത്തല രംഗത്തെത്തി. ഒന്നും മറയ്ക്കാനില്ലെങ്കിൽ സിപിഎം സ്വാഗതം ചെയ്യുകയല്ലേ വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
Also read : പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിൽപ്പന നടത്തിയ കേസിൽ 3 സ്ത്രീകളടക്കം 5 പേർ പോലീസ് പിടിയിൽ
ലൈഫ് മിഷൻ അഴിമതിയിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രംഗത്തെത്തിയിരുന്നു. കോടികളുടെ കോഴ ഇടപാട് നടന്നിട്ടും അന്വേഷണം പ്രഖ്യാപിക്കുന്നതിലും നടപ്പാക്കുന്നതിലും സംസ്ഥാന സര്‍ക്കാർ വലിയ വീഴ്ച വരുത്തിയത്. കോഴ ഇടപാടിന്‍റെ കാര്യം മന്ത്രിമാരും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും എല്ലാം സ്ഥിരീകരിച്ചിട്ടുണ്ടെന്നു ഉമ്മൻ ചാണ്ടി പറഞ്ഞു. ലൈഫ് മിഷൻ അഴിമതി അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുകയാണ്. സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് പറയുന്നതെങ്ങനെ എന്നും ഉമ്മൻ ചാണ്ടി ചോദിച്ചു.
Post Your Comments