COVID 19Latest NewsNewsIndia

കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ ലോക ജനതയെ ഇന്ത്യ സഹായിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : ഇന്ത്യയിലെ വാക്സിൻ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായാൽ ലോക ജനതയുടെ നന്മയ്ക്കായി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മഹാമാരിയെ മറികടക്കാൻ ലോകത്തെ ഇന്ത്യ സഹായിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഐക്യരാഷ്‌ട്രസഭയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളെന്ന നിലയിൽ ലോകത്തിന് ഇന്ന് ഒരു ഉറപ്പു കൂടി നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. കൊവിഡ് പ്രതിസന്ധിയെ നേരിടാൻ ഇന്ത്യയുടെ വാക്സിൻ ഉത്പാദനവും വിതരണ ശേഷിയും ലോക ജനതയ്ക്കായി ഉപകാരപ്പെടുത്തും.’ നരേന്ദ്ര മോദി പറഞ്ഞു.

വാക്സിൻ മൂന്നാം ഘട്ട ട്രയൽ പരീക്ഷണങ്ങൾ രാജ്യത്ത് നടന്നുവരികയാണെന്നും സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്താനായി കൂടുതൽ പരീക്ഷണങ്ങൾ സഹായിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. വാക്സിൻ വിതരണത്തിനായും സംഭരണ ശേഷി ഉറപ്പുവരുത്തുന്നതിനായും മറ്റു രാജ്യങ്ങളെ സഹായിക്കും. കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ 150 ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യ മെഡിക്കൽ ഉപകരണങ്ങൾ അയച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button