KeralaLatest NewsNews

‘നിയമം കൈയിലെടുക്കരുത് എന്ന കമന്റുകള്‍ വരും, പക്ഷേ നിയമപ്രകാരം ഞങ്ങള്‍ പരാതി നല്‍കിയല്ലോ അതെന്തായി’? ഡോ.വിജയ്.പി.നായരുടെ ദേഹത്ത് കരി ഓയില്‍ ഒഴിച്ച സംഭവത്തിൽ പ്രതികരിച്ച് ഭാഗ്യലക്ഷ്മി

കോഴിക്കോട് : സാമൂഹികമാധ്യമങ്ങളിലൂടെ അശ്ലീല പ്രചരണം നടത്തി എന്നാരോപിച്ച് ഡോ.വിജയ്.പി.നായരുടെ ദേഹത്ത് കരി ഓയില്‍ ഒഴിച്ച സംഭവത്തിൽ പ്രതികരിച്ച് ഭാഗ്യലക്ഷ്മി. കുറച്ചു ദിവസമായിട്ട് ഡോ.വിജയ് പി നായര്‍ എന്ന് പറയുന്ന ഒരാള്‍ സ്ഥിരമായി കേരളത്തിലെ സ്ത്രീകളെ അപമാനിക്കുകയാണ്. കേരളത്തിലെ ഫെമിനിസ്റ്റുകള്‍ അടിവസ്ത്രം ധരിക്കാത്തത് എന്തുകൊണ്ടാണ് എന്ന രീതിയില്‍ അയാള്‍ ഒരു വീഡിയോ ചെയ്യുന്നു. അത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആര് എപ്പോള്‍ വിളിച്ചാലും പോകാന്‍ തയ്യാറായിരിക്കുകയാണ് അവര്‍ എന്ന അര്‍ഥത്തിലാണ് അയാളിത് പറയുന്നത്.

ഒരു വീഡിയോയില്‍ കേരളത്തിലെ വനിതാകമ്മിഷന്‍ ആദ്യ ചെയര്‍പേഴ്‌സണായ സ്ത്രീ എന്നു പറഞ്ഞ് സുഗതകുമാരിയമ്മയെ കുറിച്ച് അയാള്‍ അരോചകമായി സംസാരിക്കുകയാണ്. മലയാള സിനിമയിലെ നടികള്‍ക്ക് ശബ്ദം കൊടുക്കുന്ന ഒരു സ്ത്രീ ഓരോ സിനിമയ്ക്കും ഓരോരുത്തരുടെ കൂടെ പോയിക്കിടക്കുന്നു എന്ന് പറയുന്നു.

Read Also :  എനിക്ക് പരാതിയില്ല ; കരി ഓയില്‍ പ്രയോഗത്തിനും മുഖത്തടിക്കും പിന്നാലെ മാപ്പ് പറഞ്ഞ് വിജയ് പി നായര്‍

ഇയാള്‍ക്കെതിരേ സൈബര്‍ സെല്ലില്‍ പരാതി കൊടുത്തിരുന്നു, ഞാനല്ല മറ്റുപലരും കൊടുത്തിരുന്നു. പക്ഷേ ഇതുവരെയായിട്ടും നടപടിയുണ്ടായില്ല. അതോടെയാണ് ഇന്ന് ഞങ്ങള്‍ അയാളെപ്പോയിക്കണ്ടത്. ആക്ടിവിസ്റ്റ് ശ്രീലക്ഷ്മിയാണ് ഇയാള്‍ക്കെതിരെ ആദ്യം പ്രതികരിക്കുന്നത്. പക്ഷേ നടപടി ഉണ്ടാകാതായതോടെ ഞങ്ങള്‍ പ്രതികരിക്കാൻ തീരുമാനിക്കുകയായിരുന്നു.

ആരും അനങ്ങുന്നതുപോലുമില്ല. എന്താണത്,ആര്‍ക്കും ആരേയും എന്തും പറയാമെന്നാണോ ഇതിനെതിരെ നിയമം ഇല്ലേ ഇവിടേ. ഞങ്ങള്‍ ഇതല്ലാതെ വേറെന്താണ് ചെയ്യേണ്ടത്. നിയമം കൈയിലെടുക്കരുത് എന്ന കമന്റുകള്‍ വരും പക്ഷേ ഞങ്ങള്‍ ചോദിക്കട്ടേ നിയമം ഞങ്ങള്‍ കൈയില്‍ എടുക്കുന്നില്ല, നിയമപ്രകാരം ഞങ്ങള്‍ പരാതി നല്‍കിയല്ലോ അതെന്തായി ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി ഈ കാര്യം പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button