Latest NewsKeralaNews

ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ അച്ഛന്‍ ആറ്റിലെറിഞ്ഞത് ഭാര്യയോടുള്ള സംശയത്തിന്റെ പേരില്‍: പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

തിരുവനന്തപുരം: ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ അച്ഛന്‍ ആറ്റിലെറിഞ്ഞത് ഭാര്യയോടുള്ള സംശയത്തിന്റെ പേരില്‍. തിരുവല്ലം പാച്ചല്ലൂരില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. 40 ദിവസം പ്രായമുള്ള ശിവഗംഗയാണ് മരിച്ചത്. പേരിടല്‍ ചടങ്ങിന് ശേഷം രാത്രി ഏഴരയോടെ പിതാവ് ഉണ്ണികൃഷ്ണന്‍ (25) തന്റെ വീട്ടിൽ കുട്ടിയെ കൊണ്ടുപോയി അമ്മയെ കാണിച്ചശേഷം തിരികെ കൊണ്ടുവരാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. തിരികെയെത്തിയപ്പോൾ കുഞ്ഞിനെ കാണാനില്ലെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. പിന്നീട് ഭാര്യ വീട്ടുകാർ ചോദിച്ചപ്പോൾ ഹൈവേയുടെ ഭാഗത്ത് ഉപേക്ഷിച്ചതായി പറഞ്ഞു.

Read also: ഈന്തപ്പഴം ഏറ്റുവാങ്ങാൻ സ്വപ്നയും സരിതും തുറമുഖത്ത് എത്തി: വിതരണത്തിന് അനുമതി നൽകിയത് ആരാണെന്ന് അന്വേഷണം

എന്നാല്‍ രാത്രി ഉണ്ണികൃഷ്ണന്‍ ആറ്റില്‍നിന്നും കയറി വരുന്നത് സമീപവാസികള്‍ കണ്ടതോടെയാണ് സംശയം വന്നത്. തുടര്‍ന്നു പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കാര്യങ്ങള്‍ പുറത്തായത്. കുഞ്ഞ് കൈയില്‍നിന്നും ആറ്റിൽ വഴുതി വീണെന്നായിരുന്നു ഇയാൾ ആദ്യം പറഞ്ഞത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ആസൂത്രിതമായാണ് ഉണ്ണിക്കൃഷ്ണൻ കുഞ്ഞിനെ കൊന്നതെന്ന് സംശയമുണ്ടെന്ന് തിരുവല്ലം സിഐ വി.സജികുമാർ പറഞ്ഞു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രതി ശ്രമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button