Latest NewsIndiaNews

ജമ്മുവിൽ സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേരെ വീണ്ടും ഭീകരാക്രമണം

ശ്രീനഗർ : സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേരെ വീണ്ടും ഭീകരാക്രമണം. ജ​മ്മു​കാ​ഷ്മീ​രിൽ ഷോ​പ്പി​യാ​നി​ലെ മി​നി സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ സു​ര​ക്ഷാ​ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നേ​രെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ആക്രമണമുണ്ടായത്. ആ​ള​പാ​യ​മോ പ​രി​ക്കോ ഇ​ല്ലെ​ന്നും, സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്നു​ണ്ടെന്നും ജ​മ്മു​കാ​ഷ്മീ​ര്‍ പോ​ലീ​സ് വ്യ​ക്ത​​മാ​ക്കി.

Also read : ഫിറ്റ് ഇന്ത്യ സംവാദം; മുരിങ്ങക്ക കഴിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ ​ഗുണകരം, മുരിങ്ങക്കയുടെ പോഷകഗുണം പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

അതേസമയം ജ​മ്മു​കാ​ഷ്മീ​രി​ലെ ബു​ഡ്ഗാ​മി​ല്‍ കൈ​സ​ര്‍​മു​ള്ള മേ​ഖ​ല​യി​ലെ ച​ദൂ​ര​യി​ല്‍ വച്ചുണ്ടായ ആക്രണമത്തിൽ സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന് വീ​ര​മൃ​ത്യു. അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍.​സി. ബ​ഡോ​ലി​യാ​ണ് മ​രി​ച്ച​ത്.ബ​ഡോ​ലി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന എ​കെ 47 തോ​ക്കും ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി.

അനന്ത്നാഗിൽ ഇന്നലെ രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കര്‍ ഇ തായ്ബ തീവ്രവാദികളെ സുരക്ഷ സേന വധിച്ചു. കശ്മീർ സോൺ പോലീസ് ആണ് ഇന്ന് ഐകകര്യം അറിയിച്ചത്. ആയുധങ്ങളും നിരവധി വെടിക്കോപ്പുകളും കൊല്ലപ്പെട്ട തീവ്രവാദികളിൽ നിന്നും കണ്ടെടുത്തു. നിലവിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button