
ശ്രീനഗർ : സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ വീണ്ടും ഭീകരാക്രമണം. ജമ്മുകാഷ്മീരിൽ ഷോപ്പിയാനിലെ മിനി സെക്രട്ടേറിയറ്റിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ വെള്ളിയാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. ആളപായമോ പരിക്കോ ഇല്ലെന്നും, സുരക്ഷാഉദ്യോഗസ്ഥര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നുണ്ടെന്നും ജമ്മുകാഷ്മീര്‍ പോലീസ് വ്യക്തമാക്കി.
അതേസമയം ജമ്മുകാഷ്മീരിലെ ബുഡ്ഗാമില് കൈസര്മുള്ള മേഖലയിലെ ചദൂരയില്‍ വച്ചുണ്ടായ ആക്രണമത്തിൽ സിആര്‍പിഎഫ് ജവാന് വീരമൃത്യു. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ എന്‍.സി. ബഡോലിയാണ് മരിച്ചത്.ബഡോലിയുടെ കൈവശമുണ്ടായിരുന്ന എകെ 47 തോക്കും ഭീകരര്‍ തട്ടിക്കൊണ്ടുപോയി.
അനന്ത്നാഗിൽ ഇന്നലെ രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കര്‍ ഇ തായ്ബ തീവ്രവാദികളെ സുരക്ഷ സേന വധിച്ചു. കശ്മീർ സോൺ പോലീസ് ആണ് ഇന്ന് ഐകകര്യം അറിയിച്ചത്. ആയുധങ്ങളും നിരവധി വെടിക്കോപ്പുകളും കൊല്ലപ്പെട്ട തീവ്രവാദികളിൽ നിന്നും കണ്ടെടുത്തു. നിലവിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
Post Your Comments