
കോഴഞ്ചേരി: സവാള വില വീണ്ടും കുതിക്കുന്നു. ഇന്നലെ അമ്പത് രൂപയ്ക്ക് മുകളിലാണ് വില. കഴിഞ്ഞ ആഴ്ച വരെ മൂന്നു കിലോ അമ്പതിന് വിറ്റ സവാളയാണ് ഇന്നലെ കിലോ അമ്പത് കടന്നത്. മറ്റു പച്ചക്കറികളുടെയും വില വർധിക്കുന്നുണ്ട്. ലഭ്യത കുറഞ്ഞതാണ് പ്രശ്നം. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കനത്ത മഴയും വിളവെടുപ്പിനെ ബാധിച്ചു. നിലവില്‍ പച്ചക്കറികള്‍ക്ക് 5 മുതല്‍ 30 രൂപ വരെ വിലയില്‍ വ്യത്യാസമുണ്ട്.
Post Your Comments