കാഠ്മണ്ഡു ; ഇന്ത്യന്‍ പ്രദേശങ്ങളായ ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നീ പ്രദേശങ്ങളില്‍ സെന്‍സസ് നടത്താന്‍ നേപ്പാള്‍ ഒരുങ്ങുന്നുവെന്നാണു റിപ്പോര്‍ട്ട്. ഈ പ്രദേശങ്ങളെ സ്വന്തമെന്നു അവകാശപ്പെട്ടു നേപ്പാള്‍ ഭൂപടം പരിഷ്കരിച്ചതിനു പിന്നാലെയാണിത്.നേപ്പാളിന്റെ നീക്കത്തെ എതിര്‍ത്ത് ഈ പ്രദേശങ്ങളിലെ നാട്ടുകാര്‍ രംഗത്ത് വന്നിട്ടുണ്ട്.
‘ഞങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണ്. നേപ്പാള്‍ സര്‍ക്കാര്‍ നടത്തുന്ന സെന്‍സസില്‍ ഞങ്ങള്‍ എന്തിന് പങ്കെടുക്കണം?’- എന്നാണ് ഇവരുടെ ചോദ്യം.സെന്‍സസിനുള്ള ചോദ്യാവലി തയാറായിക്കഴിഞ്ഞു. എല്ലാ വീടുകളിലും നേരിട്ടു പോയി വിവരം ശേഖരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങളും തേടുന്നുണ്ട്. അതേ സമയം നേപ്പാള്‍ സംഘത്തെ ഇന്ത്യന്‍ പ്രദേശത്തു പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പിത്തോറഗഡ് അധികൃതര്‍ പറഞ്ഞു.
read also: കോൺഗ്രസ് പ്രഖ്യാപിച്ച കര്‍ഷക പണിമുടക്ക് ആരംഭിച്ചു, പഞ്ചാബില്‍ റെയില്‍ പാളങ്ങള്‍ ഉപരോധിക്കുന്നു
10 വര്‍ഷം കൂടുമ്പോഴാണു നേപ്പാളില്‍ സെന്‍സസ് നടക്കുന്നത്. അടുത്ത വര്‍ഷം മേയിലാണ് ഇനി സെന്‍സസ് നടക്കേണ്ടത്. നാഷനല്‍ പ്ലാനിങ് കമ്മിഷന്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയാണു രാജ്യവ്യാപകമായി സര്‍വേ സംഘടിപ്പിക്കുന്നത്.
Post Your Comments