വാഷിങ്ടൺ ഡി.സി.: അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ് അർക്കൻസാസ്. അർക്കൻസാസിലെ ലിറ്റിൽ റോക്കിൽ കെവിൻ കിനാർഡ് എന്ന ബാങ്ക് മാനേജർക്ക് വഴിയിൽ നിന്നും ലഭിച്ചത് 9.07 കാരറ്റ് ഡയമണ്ട്. തെക്കുപടിഞ്ഞാറൻ അർക്കൻസാസിലെ ‘ക്രേറ്റർ ഓഫ് ഡയമണ്ട്സ് സ്റ്റേറ്റ് പാർക്ക്’ എന്ന ഉദ്യാനത്തിൽ നിന്നാണ് കെവിൻ കിനാർഡിന് ഈ വിലപ്പെട്ട ഡയമണ്ട് ലഭിച്ചത്.
കുട്ടിക്കാലം മുതൽ കിനാർഡ് ഈ ഉദ്യാനത്തിലെ ഒരു പതിവ് സന്ദർശകനായിരുന്നു. സെപ്റ്റംബർ 7നാണ് പാർക്കിൽ നിന്നും കിനാർഡിന് ഡയമണ്ട് ലഭിച്ചത്. തിളക്കമുള്ള ഗ്ലാസ്സാകും എന്ന് കരുതിയാണ് കിനാർഡ് ഡയമണ്ട് എടുത്തത്. ഡയമണ്ട് ഡിസ്കവറി സെന്ററിൽ പരിശോധിച്ചതിൽ നിന്നാണ് തനിക്ക് ലഭിച്ചത് 9.07 കാരറ്റ് ഡയമണ്ടാണെന്ന് 33 കാരനായ ഈ യുവാവിന് മനസിലായത്.
ക്രേറ്റർ ഓഫ് ഡയമണ്ട്സ് സ്റ്റേറ്റ് പാർക്കിന്റെ 48 വർഷത്തെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ വജ്രമാണ് കിനാർഡ് കണ്ടെത്തിയത്. മൊത്തം 59.25 കാരറ്റ് ഭാരമുള്ള 264 വജ്രങ്ങൾ ഈ വർഷം ക്രേറ്റർ ഓഫ് ഡയമണ്ട്സ് സ്റ്റേറ്റ് പാർക്കിൽ നിന്ന് ബുധനാഴ്ച വരെ ലഭിച്ചിട്ടുണ്ട്.
Post Your Comments