കൊച്ചി : സംസ്ഥാനത്ത് സ്വർണ വില വർദ്ധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വെള്ളിയാഴ്ച കൂടിയത്. ഇതനുസരിച്ച് സ്വർണം പവന് 4615 രൂപയിലും, 36,920 രൂപയിലുമാണ് വ്യാപാരം. തുടര്‍ച്ചയായി രണ്ട് ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണവില നേരിയ തോതിൽ ഉയർന്നത്.
Also read : കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ്, യുവാവിന് ദാരുണാന്ത്യം
.വ്യാഴാഴ്ച ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു, ഇതനുസരിച്ച് പവന് 36720 ആയിരുന്നു വില. ഗ്രാമിന് 4,590 രൂപയും ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. പവന് 38160രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിയ്ക്ക് 59.70 രൂപയാണ് ഇന്നത്തെ വില. എട്ടുഗ്രാമിന് 477.60 രൂപയും കിലോഗ്രാമിന് 59,700 രൂപയുമാണ് വില. ഇന്നലെ കിലോഗ്രാമിന് 57,000 രൂപയിലായിരുന്നു വ്യാപാരം.
Post Your Comments