
ലഖ്‌നൗ: ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളിലെ ജയിൽ ജീവനക്കാർ ഇനി ജോലി സമയങ്ങളിൽ ബോഡി ക്യാമറകൾ ധരിക്കണം. ജയിലിലെ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമാണ് ഇത് . പൈലറ്റ് പദ്ധതിക്ക് പ്രസിഡന്റ് രാം നാഥ് കോവിന്ദ് അനുമതി നൽകി. പദ്ധതി നടത്തിപ്പിനായി യുപി ജയിലുകൾക്കായി 80 ലക്ഷം രൂപ രാഷ്ട്രപതി അനുവദിച്ചതായി യുപി ഡയറക്ടർ ജനറൽ ഓഫീസ്(ജയിൽ) അറിയിച്ചു.
Read also: പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫിന് കോവിഡ്
ജയിലിലെ ക്രിമിനൽ, മയക്കുമരുന്ന് പ്രവർത്തനങ്ങൾ, ജയിലിലെ ആത്മഹത്യകൾ, ജയിൽ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ കണ്ടെത്താൻ ഈ ക്യാമറകൾ സഹായകമാകുമെന്നാണ് വിലയിരുത്തൽ. തടവുകാരുടെയും സ്റ്റാഫുകളുടെയും സ്വകാര്യത നിലനിർത്തുന്നതിന്, റെക്കോർഡ് ചെയ്ത ഡാറ്റയുടെ രഹസ്യസ്വഭാവം ജയിൽ സൂപ്രണ്ടുമാർ ഉറപ്പാക്കും.
ക്യാമറ ഓപ്പറേഷൻ, മോണിറ്ററിംഗ്, റെക്കോർഡിംഗ്, സ്റ്റോറേജ് എന്നിവയ്ക്കായി ഒരു കൺട്രോൾ റൂം അതത് ജയിലുകളിൽ സ്ഥാപിക്കുകയും ജയിലിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഈ കൺട്രോൾ റൂമിന്റെ ചുമതല വഹിക്കുന്നതിലേക്കായി നിയോഗിക്കുകയും ചെയ്യും.
Post Your Comments