COVID 19KeralaLatest NewsNews

പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫിന് കോവിഡ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന് കോവിഡ്-19 സ്ഥിരീകരിച്ചു. രമേശ് ചെന്നിത്തലയുമായി ആറ് ദിവസമായി സമ്പര്‍ക്കമില്ലാതിരുന്ന പേഴ്‌സണല്‍ സ്റ്റാഫിനാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിനാല്‍ തന്നെ അദ്ദേഹം നിരീക്ഷണത്തില്‍ പോകേണ്ടി വരില്ല.

Read also: തിളക്കമുള്ള ഗ്ലാസ്സാണെന്ന് കരുതി എടുത്തത് 9.07 കാരറ്റ് ഡയമണ്ട്; അമ്പരപ്പ് മാറാതെ യുവാവ്

കഴിഞ്ഞ ആറ് ദിവസമായി സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ച വിവരം പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പ്രോട്ടോക്കോള്‍ പ്രകാരം ഡി.എം.ഒയെ അറിയിച്ചെങ്കിലും അഞ്ച് ദിവസം കഴിഞ്ഞതിനാല്‍ രമേശ് ചെന്നിത്തല നിരീക്ഷണത്തില്‍ പോവേണ്ടതില്ലെന്ന് ഡി.എം.ഒ. അറിയിച്ചതായാണ് വിവരം.

shortlink

Post Your Comments


Back to top button