ന്യൂഡൽഹി : ചൈനയെ പ്രതിരോധിക്കാൻ ലഡാക്കിൽ സൈന്യത്തിന് ശക്തിവർധിപ്പിച്ച് ഇന്ത്യ. സൈനികർക്കായി അമേരിക്കയിൽ നിന്നും കൂടുതൽ സിഗ് സോർ 716 റൈഫിളുകൾ ഇന്ത്യ എത്തിയ്ക്കും. സിഗ് സോർ 716 റൈഫിളുകൾക്കായി ഇന്ത്യ നേരത്തെ തന്നെ അമേരിക്കയുമായി കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. കരാറിന്റെ ഭാഗമായി 66,400 റൈഫിളുകൾ അടങ്ങുന്ന ആദ്യ ബാച്ച് എത്തി. 73,000 റൈഫിളുകളുള്ള രണ്ടാമത്തെ ബാച്ചാണ് പ്രതിരോധ മന്ത്രാലയം ഉടൻ എത്തിയ്ക്കാൻ പദ്ധതിയിടുന്നത്.
റൈഫിളുകളുടെ രണ്ടാമത്തെ ബാച്ച് എത്തിയ്ക്കുന്നതിന് അംഗീകാരം നൽകുന്നതിനായി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അടുത്താഴ്ച യോഗം ചേരും. രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള കൗൺസിലിൽ മൂന്ന് സേനവിഭാഗം തലവന്മാർ, പ്രതിരോധ സെക്രട്ടറി, ഡിആർഡിഒ മേധാവി എന്നിവരാണ് അംഗങ്ങൾ.
Post Your Comments