തിരുവനന്തപുരം: മഹാമാരിയുടെ മുമ്പിൽ പ്രതിഷേധങ്ങൾക്ക് സ്ഥാനമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സമരങ്ങൾ മൂലം സംസ്ഥാനത്തെ കോവിഡ് കേസുകൾ വൻ തോതിൽ കൂടിയതായും ഇപ്പോൾ മരണ നിരക്ക് 10 ലക്ഷത്തിൽ 17 ആണെന്നും ഇതു കൂട്ടരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
‘സമരങ്ങൾ വന്നപ്പോൾ കൊവിഡ് കേസുകൾ വൻ തോതിൽ കൂടി. വലിയ രോഗ വ്യാപനത്തിനും മരണങ്ങൾക്കും ഇതു കാരണമാകും. 10 ലക്ഷത്തിൽ 17 ആണ് ഇപ്പോൾ ഇവിടെ മരണ നിരക്ക്.. ഇതു കൂട്ടരുത്. കഠിന പ്രയത്നം കൊണ്ടാണ് മരണ നിരക്ക് കുറയ്ക്കാൻ ആയത്. രോഗബാധിതരുടെ എണ്ണം കൂടിയാൽ കിടക്കൾ ഇല്ലാത്ത അവസ്‌ഥ ഉണ്ടാകും.ഓക്സിജൻ , വെന്റിലേറ്റർ എന്നിവ കിട്ടാതാകും. മഹാമാരി കഴിഞ്ഞു ജീവനോടെ ഉണ്ടെങ്കിൽ അന്ന് തമ്മിൽ തല്ലാം’ മന്ത്രി പറഞ്ഞു.
കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ ഭാഗത്തുനിന്നുണ്ടായ നടപടി അപകടകരമെന്നും ആരോഗ്യമന്ത്രി വിമർശിച്ചു. കോവിഡ് പരിശോധനയ്ക്ക് പേര് മാറ്റി കൊടുക്കരുത്. രോഗം മറച്ചുവെക്കരുതെന്നും മന്ത്രി പറഞ്ഞു.
Post Your Comments