രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാനീസ് സൈനികര്‍ക്ക് ലൈംഗികസേവനം നല്കാന് നിര്‍ബന്ധിതരായ സ്ത്രീകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായതാണ്. അതില്‍ ഭൂരിഭാഗം ദക്ഷിണകൊറിയയില്‍ നിന്നുള്ളവരായിരുന്നു. എന്നാല്‍ ദക്ഷിണകൊറിയയുടെ അയല്‍ രാജ്യമായ ഉത്തരകൊറിയയില്‍ ഇപ്പോഴുമുണ്ട് ഇങ്ങനെ ലൈംഗിക സേവനം ചെയ്യുന്ന യുവതികള്‍.
രാജ്യത്തിന്റെ സുപ്രീം ലീഡറിനും, അദ്ദേഹത്തിന്റെ ഏറ്റവും വേണ്ടപ്പെട്ട മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ക്കും, കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ഉന്നതര്ക്കുംലൈംഗിക സേവനം നല്കാന് വേണ്ടി തിരഞ്ഞെടുത്ത് നിയോഗിക്കുന്ന സുന്ദരികളായ യുവതികളുടെ ഒരു നിര്‍ബന്ധിത സേവന സംഘമാണ് അത്. ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്നിന്റെ പ്ലെഷര്‍ ഗ്രേഡ് ബ്രിഗേഡ് എന്ന തിരഞ്ഞെടുത്ത കന്യകകളുടെ സംഘമാണത്.
ഗിപ്പ്യുംജോ എന്എനാണ്ന്ന ഉത്തരകൊറിയയില്‍ അവരെ അറിയപ്പെടുന്നത്. കിം ജോംഗ് ഉന്നിന്റെ പിതാവിന്റെ നിര്‍ദേശപ്രകാരം ഉണ്ടാക്കിയ ഒന്നാണ് രണ്ടായിരത്തോളം യുവതികള്‍ അടങ്ങുന്ന ഈ അതി നിഗൂഢമായ ‘പ്ലെഷര്‍ സ്ക്വാഡ്’.സുന്ദരികളായ സ്ത്രീകളോട് നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നാല്‍ ഊര്‍ജസ്വലതയും യൗവ്വനവും ആയുരാരോഗ്യങ്ങളും നിലനില്ക്കും എന്ന വിശ്വാസമാണ് 1978 ല്‍ കിം ജോംഗ് ഇല്ലിനെ ‘ഗിപ്പ്യുംജോ’എന്ന ഒരു പ്രസ്ഥാനം തുടങ്ങാന്‍ പ്രേരിപ്പിച്ചതിന് പിന്നില്‍.
മകന് കിം ജോംഗ് ഉന്‍ അത് തുടര്‍ന്നില്ലെങ്കിലേ അദ്ഭുതമുള്ളൂ. 2011 ല്‍ കിം ജോംഗ് ഇല് മരിച്ചപ്പോഴുണ്ടായ മൂന്നുവര്‍ഷത്തെ കാലയളവില്‍ മാത്രമാണ് ഇവര്‍ക്ക് വിശ്രമം കിട്ടിയത്. എന്നാല്‍ 2015 ഏപ്രിലില്‍ കിം ജോംഗ് ഉന്‍ ‘ഗിപ്പ്യുംജോ’പുനഃസംഘടിപ്പിച്ചു. ‘ഗിപ്പ്യുംജോ’എന്ന പ്രസ്ഥാനത്തിന് പ്രധാനമായും മൂന്നു ഘടകങ്ങളാണ് ഉള്ളത്. അതില്‍ ആദ്യത്തേതാണ് ‘മാന്‍ജോക്ജോ’, അഥവാ ‘സംതൃപ്തി’ ബ്രിഗേഡ്. ഇത് പ്രസ്തുത സംഘത്തിലെ ഏറ്റവും ചുറുചുറുക്കുള്ള, ഏറ്റവും സൗന്ദര്യമുള്ള യുവതികളെ എന്റോള്‍ ചെയ്യിക്കുന്ന ‘ഗിപ്പ്യുംജോ’യുടെ ഏറ്റവും കോര്‍ ആയിട്ടുള്ള ടീം ആണ്. ഇവരാണ് ‘എലീറ്റ്’ വിഐപികള്‍ക്ക് വേണ്ട ലൈംഗിക സേവനം നല്‍കുന്നത്.
കിം ജോങ് ഉന്നിന് സേവനം നല്കാന് മാന്‍ജോക്ജോ’ സ്പെഷ്യല്‍ ടീം ഉണ്ട്. അവരുടെ സേവനങ്ങള്‍ സ്വീകരിക്കാന്‍ രാജ്യത്ത് മറ്റാര്‍ക്കും തന്നെ അനുവാദമില്ല. , ഇവര്‍ക്ക് മറ്റു കാമുകന്മാര് ഉണ്ടായിരിക്കാനും പാടില്ല. വളരെ കടുത്ത സുരക്ഷാ നിരീക്ഷണത്തില്‍, കൃത്യമായ ആരോഗ്യ പരിശോധനകള്‍ ഒക്കെ നടത്തിയാണ് ഇവര്‍ക്ക് ഗുഹ്യ രോഗങ്ങളൊന്നും ഇല്ലെന്ന് ‘മാന്‍ജോക്ജോ’ മാനേജ്മെന്റ് ഉറപ്പിക്കുന്നത്.
read also: പിണറായി വിജയന് കഴിഞ്ഞമാസം ഉൽഘാടനം ചെയ്ത കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം തകര്‍ന്ന് വീണു
2016 ല്‍ തന്റെ ഗിപ്പ്യുംജോ ബ്രിഗേഡിലെ സുന്ദരിമാര്‍ക്ക് ആഡംബര അടിവസ്ത്രങ്ങള്‍ വാങ്ങാന്‍ വേണ്ടി മാത്രം കിം ജോംഗ് ഉന്‍ 2.7 മില്യണ്‍ പൗണ്ട് ചെലവിട്ടു എന്ന വാര്‍ത്ത 2017 ല്‍ പുറത്തുവന്നതോടെ ഇവര്‍ വീണ്ടും മാദ്ധ്യമങ്ങളില്‍ നിറഞ്ഞു.എന്റര്ടെയ്ന്മെന്റ് വിങ് ആണ് ‘ഗമ്മുജോ’ എന്നറിയപ്പെടുന്നത്.
രാജ്യത്തെ യുവതികളില്‍ നിന്ന് നിറത്തിലും, സംഗീതത്തിലുമൊക്കെ അഭിരുചിയുള്ള യുവതികളെ ചെറിയ പ്രായത്തില്‍ തന്നെ കണ്ടെത്തി വേണ്ട അധ്യയനം നല്‍കിയാണ് ഈ സംഘത്തിന്റെ ഭാഗമാക്കുന്നത്. ആധുനിക നൃത്തരൂപങ്ങളായ ബെല്ലിഡാന്‍സിങ്, കാബറെ എന്നിവയിലും വിദേശങ്ങളില്‍ പോലും അയച്ച് പരിശീലനം നല്‍കാറുണ്ട് അര്‍ദ്ധനഗ്നരായി പോലും നൃത്തം ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാകാറുണ്ട്.
Post Your Comments