ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചു എന്നാരോപിച്ച യുവതിക്കു നേരെ പട്ടാപ്പകല്‍ ആക്രമണം . യുവതിയുടെ മുഖത്തേക്ക് ശക്തമായി അടിച്ചു, കണ്ണിനു ഗുരുതര പരിക്ക് . ഫ്രാന്‍സിലാണ് യുവതിക്കു നേരെ പട്ടാപ്പകല്‍ ആക്രമണം ഉണ്ടായത്. മൂന്നു പുരുഷന്‍മാരുടെ ആക്രമണത്തില്‍ യുവതിക്കു മാരകമായി പരുക്കേറ്റതോടെ ഊര്‍ജിത അന്വേഷണം തുടങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. സംഭവം പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം രൂക്ഷമായി. കിഴക്കന്‍ നഗരമായ സ്ട്രാസ്ബര്‍ഗിലാണ് രാജ്യത്തെ ഞെട്ടിച്ച ആക്രമണം ഉണ്ടായത്. വീട്ടിലേക്കു മടങ്ങുകയായിരുന്ന 22 വയസ്സുള്ള എലിസബത്ത് എന്ന യുവതിയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. പഠനത്തിനു ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം.
Read Also : അന്യജാതിയില്‍പ്പെട്ടയാളെ വിവാഹം കഴിച്ചതിന് മകളുടെ ഭര്‍ത്താവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി
തന്നെ സമീപിച്ച മൂന്നു പുരുഷന്‍മാരില്‍ ഒരാള്‍ വിളിച്ചുപറഞ്ഞത് എലിസബത്ത് കേട്ടിരുന്നു. ‘അതാ സ്‌കര്‍ട് ധരിച്ച് ഒരു വ്യഭിചാരിണി നടക്കുന്നു’ എന്നായിരുന്നു ആക്രോശം. രണ്ടു പുരുഷന്‍മാര്‍ എലിസബത്തിനെ ബലമായി പിടിച്ചപ്പോള്‍ മൂന്നാമത്തെയാള്‍ യുവതിയുടെ മുഖത്ത് ശക്തമായി ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ കണ്ണിനു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. പെട്ടെന്നുതന്നെ മൂന്നു പേരും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഒട്ടേറെപ്പേര്‍ പേര്‍ സാക്ഷികളായിരുന്നെങ്കിലും ഒരാളുപോലും യുവതിയെ രക്ഷപ്പെടുത്താനോ അക്രമികളെ പിടിക്കാനോ തയാറായില്ലെന്നും ആരോപണമുണ്ട്.
യുവതിയുടെ പരുക്കേറ്റ മുഖം ഫ്രഞ്ച് റേഡിയോ സ്റ്റേഷന്‍ സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടതോടെ ശക്തമായ പ്രതിഷേധവും തുടങ്ങി. വളരെ ഗൗരവമുള്ള സംഭവമാണ് നടന്നതെന്ന് ഫ്രഞ്ച് സര്‍ക്കാരിന്റെ വക്താവ് ഗബ്രിയേല്‍ അട്ടല്‍ പറഞ്ഞു. ഫ്രാന്‍സില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഇഷ്ടമുള്ള വേഷം ധരിച്ച് പുറത്തിറങ്ങാന്‍ എല്ലാ സ്വാതന്ത്ര്യവുമുണ്ട്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചു എന്നതിന്റെ പേരില്‍ രാജ്യത്ത് ഒരു സ്ത്രീ ആക്രമിക്കപ്പെട്ടു എന്നത് ഒരു രീതിയിലും അംഗീകരിക്കാവുന്നതല്ല. ലൈംഗികമായും അല്ലാതെയും സ്ത്രീകള്‍ക്ക് എതിരെയുള്ള എല്ലാത്തരം ആക്രമണങ്ങളെയും സര്‍ക്കാര്‍ ശക്തമായി അപലപിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകും- അദ്ദേഹം വ്യക്തമാക്കി.
പൊതുസ്ഥലത്തെ സ്ത്രീകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു സഹമന്ത്രി ഇക്കഴിഞ്ഞ ആഴ്ച സ്ട്രാസ്ബര്‍ഗ് സന്ദര്‍ശിച്ചിരുന്നു. പൊതുസ്ഥലത്ത് സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിനെതിരെ 2018 ലാണ് ഫ്രാന്‍സില്‍ നിയമം പാസ്സാക്കിയത്. അതിനുശേഷം 1800-ല്‍ അധികം പേര്‍ക്ക് വിവിധ കേസുകളില്‍ പിഴ ചുമത്തിയിരുന്നു.
Post Your Comments