നാടിനെയൊന്നാകെ ഞെട്ടിച്ച് തിരുവനന്തപുരം പാച്ചല്ലൂരില്‍ നൂലുകെട്ട് ദിവസം കൈക്കുഞ്ഞിനെ പുഴയില്‍ എറിഞ്ഞ് കൊന്നതെന്ന് പിതാവ് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചത് വിശദമായ ചോദ്യം ചെയ്യലിലൂടെ.
കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങ് കഴിഞ്ഞ് തിരുവല്ലത്തുളള തന്റെ അമ്മയെ കാണിക്കാന്‍ എന്ന് പറഞ്ഞാണ് കുഞ്ഞിനെ ഉണ്ണികൃഷ്ണന്‍ കൊണ്ടുപോയത്. 40 ദിവസം പ്രായമുളള കുഞ്ഞിന് ശിവഗംഗ എന്നാണ് പേരിട്ടിരുന്നത് കേസിൽ പൊലീസിന് തുണയായത് പ്രതി ഉണ്ണിക്കൃഷ്ണന്‍(25) ആറ്റില്‍ നിന്ന് കേറി വരുന്നത് കണ്ടെന്ന സമീപവാസികളുടെ മൊഴി.
എന്നാൽ കൊലപാതകം ആസൂത്രണം ചെയ്ത ഉണ്ണികൃഷ്ണന്‍ കുഞ്ഞും ഭാര്യയുമായിട്ടാണ് സ്വന്തം വീട്ടിലേക്ക് തിരിച്ചത്, തിരുവല്ലത്തേയ്ക്കുളള യാത്രയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് കുഞ്ഞുമായി ഇറങ്ങിയ ഉണ്ണികൃഷ്ണന്‍ അമ്മയെ കാണിച്ചിട്ട് വരാമെന്ന് പറഞ്ഞാണ് പോയതെന്ന് ഭാര്യ പറഞ്ഞു, കുറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ ട്രാഫിക് വാര്‍ഡന്‍ കൂടിയായ ഭാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഗര്‍ഭിണിയായതോടെ ഉണ്ണികൃഷ്ണന്‍ നല്ല സ്‌നേഹത്തിലായിരുന്നു. അതുകൊണ്ട് ഓട്ടോറിക്ഷയില്‍ നിന്ന് കുഞ്ഞിനെയും എടുത്ത് പോയപ്പോള്‍ സംശയം തോന്നിയില്ലെന്നും ഭാര്യ പരാതിയില്‍ വ്യക്തമാക്കി.
ആസൂത്രിതമായി ഓട്ടോയിൽ നിന്ന് കുഞ്ഞുമായി പോയി തിരികെയെത്തിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. പിന്നീട് ഭാര്യ വീട്ടുകാര്‍ ചോദിച്ചപ്പോള്‍ ഹൈവേയുടെ ഭാഗത്ത് കുട്ടിയെ ഉപേക്ഷിച്ചതായി പറഞ്ഞു. എന്നാല്‍, രാത്രി ഉണ്ണികൃഷ്ണന്‍ ആറ്റില്‍നിന്നും കയറി വരുന്നത് സമീപവാസികള്‍ കണ്ടിരുന്നു. തുടര്‍ന്നു പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന് കുഞ്ഞിനെ ആറ്റില്‍ എറിയുകയായിരുന്നു എന്ന് പ്രതി കുറ്റം സമ്മതിച്ചു. പൊലീസ് നടത്തിയ തിരച്ചിലില്‍ ഇന്ന് പുലര്‍ച്ചെ തിരുവല്ലം ആറ്റില്‍ നിന്ന് കുഞ്ഞിന്റെ മൃതശരീരം കണ്ടെടുക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. പ്രതി പൊലീസ് കസ്റ്റഡിയിലാണ് നിലവിലുള്ളത്.
നാളുകളായി ഉണ്ണിക്കൃഷ്ണനും ഭാര്യയും തമ്മില്‍ കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഭാര്യയോടുളള സംശയത്തിന്റെ പേരിലാണ് കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞതെന്നും കൊലപാതകം ആസൂത്രിതമാണെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments