പട്ന: കാർഷിക ബില്ലിനെതിരെ പ്രതിഷേധം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന് പിന്തുണയുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രംഗത്ത് . വെള്ളിയാഴ്ച രാജ്യത്ത് പ്രഖ്യാപിച്ച കർഷക പ്രതിഷേധം തീർത്തും അനാവശ്യമാണെന്ന് നിതീഷ് കുമാർ പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ മുൻനിർത്തിയാണ് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.
Read Also : ബാലഭാസ്കറിന്റെ മരണം : കേസിൽ നുണപരിശോധന ഇന്ന് തുടങ്ങാനൊരുങ്ങി സി ബി ഐ
ഫാം ബില്ലുകൾക്കെതിരെ ജില്ലാ ആസ്ഥാനങ്ങൾക്കു മുന്നിൽ രാഷ്ട്രീയ ജനതാദളിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച പ്രകടനം സംഘടിപ്പിക്കുന്നുണ്ട്. പുതിയ നിയമങ്ങൾ മൂലം കർഷകർ മാത്രമല്ല, മൊത്തക്കച്ചവട മേഖലയിൽ ജോലിചെയ്യുന്ന ആയിരക്കണക്കിന് ആളുകളെ ഇത് ബാധിക്കും എന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ‘സ്വകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് വിളകൾ വിൽക്കാൻ കഴിയുന്ന ബില്ലിനെ’ നിതീഷ് കുമാർ പ്രശംസിച്ചു.
Post Your Comments