ഹൈദരാബാദ്: ആശുപത്രി കോവിഡ് ബില്ലുകൾ അടയ്ക്കാൻ സാധിക്കാതെ വായ്പയെടുത്തു കടക്കെണിയിലായി നിരവധി കുടുംബങ്ങൾ.
മാരകമായ കോവിഡ് -19 വൈറസ് ബാധിച്ച്, ഹൈദരാബാദിലുടനീളമുള്ള നിരവധി കുടുംബാംഗങ്ങൾക്ക് അവരുടെ ഉറ്റവരെ നഷ്ടമായി, മാത്രമല്ല ഇവർ ഭീമമായ കടക്കെണിയിൽ കുടുങ്ങുകയും ചെയ്തു.
ഹൈദരാബാദിലെ മിക്ക സ്വകാര്യ ആശുപത്രികളും കോവിഡ് മഹാമാരിയെ വെച്ചാണ് വില പേശുന്നത്. രോഗിയെ ഇവിടേക്ക് എത്തിക്കുമ്പോൾ മുതൽ ഇവർ ബന്ധുക്കളിൽ നിന്ന് വൻതുക ആണ് ഈടാക്കുന്നത്. അഡ്മിറ്റ് ചെയ്യണമെങ്കിൽ 2 ലക്ഷം മുതലാണ് വാങ്ങുന്നത്. തുടർന്ന് ബെഡിനു മാത്രം 40000 രൂപ. രോഗിയുടെ കണ്ടീഷന് കുറച്ചു ഗുരുതരമായാൽ ഐസിയുവിൽ ചേർക്കുകയും ഇതിനു മാത്രം ഒരു ലക്ഷം രൂപ ഒരു ദിവസം ഈടാക്കുകയും ചെയ്യുന്നു.
അതെ സമയം രോഗിയുടെ ആരോഗ്യ കാര്യത്തിൽ യാതൊരു ഉറപ്പും ഇവർ നൽകുന്നുമില്ല. ഇതോടെ ഉറ്റവരെ എങ്ങനെയെങ്കിലും രക്ഷപെടുത്താനായി ബന്ധുക്കൾ വട്ടി പലിശക്കും മറ്റു ബ്രോക്കര്മാരില് നിന്നും വൻ തുക വായ്പ്പയായി എടുക്കേണ്ട അവസ്ഥ വരുന്നു.
read also: ഭാര്യയെയും ഭാര്യാ സഹോദരിയെയും ഭാര്യാ മാതാവിനെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളില്‍ ‘ലൈംഗിക വൈകൃതം’
എന്നാൽ തുക എടുത്തു ബില്ല് അടച്ചാലും മിക്ക രോഗികളും മരണപ്പെടുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. ഇതിനെതിരെ സർക്കാർ യാതൊരു നടപടിയും എടുക്കുന്നില്ലെന്നതാണ് ശ്രദ്ധേയം. കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങൾ പോലും ഉറ്റവർ കാശ് കൊടുത്തു ചെയ്യിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.
Post Your Comments