ന്യൂഡൽഹി : ചൈനയെ പ്രതിരോധിക്കാൻ ലഡാക്കിൽ നിലയുറപ്പിച്ച ഇന്ത്യൻ സൈന്യത്തിന് ഇനി ഇരട്ടികരുത്ത്. ചൈനീസ് പട്ടാളത്തിന് അഭിമുഖമായി വിന്യസിച്ചിരിക്കുന്ന സൈനികർക്ക് കൂടുതൽ ആയുധങ്ങൾ നൽകാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അമേരിക്കയിൽ നിന്നും കൂടുതൽ സിഗ് സോർ 716 റൈഫിളുകൾ ഇന്ത്യ എത്തിയ്ക്കും.സിഗ് സോർ 716 റൈഫിളുകൾക്കായി ഇന്ത്യ നേരത്തെ തന്നെ അമേരിക്കയുമായി കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.
കരാറിന്റെ ഭാഗമായി 66,400 റൈഫിളുകൾ അടങ്ങുന്ന ആദ്യ ബാച്ച് എത്തി. 73,000 റൈഫിളുകളുള്ള രണ്ടാമത്തെ ബാച്ചാണ് പ്രതിരോധ മന്ത്രാലയം ഉടൻ എത്തിയ്ക്കാൻ പദ്ധതിയിടുന്നത്. നിലവിൽ ചൈനീസ്- ഇന്ത്യ സൈനികർ തമ്മിൽ കേവലം അഞ്ഞൂറ് മീറ്ററിൽ കുറവ് അകലംമാത്രമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ മുൻ നിരയിൽ നിലകൊള്ളുന്ന എല്ലാ സൈനികർക്കും ഒരേ വിഭാഗത്തിൽപ്പെട്ട ആയുധങ്ങളാകും നൽകുക.
read more: ഐഎസ് ഭീകരരുമായി ബന്ധമെന്ന ആരോപണത്തിൽ നിരീക്ഷണത്തിലായിരുന്ന നാല് മലയാളികളെ യുഎഇ നാടുകടത്തി
റൈഫിളുകളുടെ രണ്ടാമത്തെ ബാച്ച് എത്തിയ്ക്കുന്നതിന് അംഗീകാരം നൽകുന്നതിനായി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അടുത്താഴ്ച യോഗം ചേരും. രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള കൗൺസിലിൽ മൂന്ന് സേനവിഭാഗം തലവന്മാർ, പ്രതിരോധ സെക്രട്ടറി, ഡിആർഡിഒ മേധാവി എന്നിവരാണ് അംഗങ്ങൾ.ഓരോ ബറ്റാലിയനും 800 റൈഫിളുകൾ വീതം നൽകും. ബാക്കിയുള്ള റൈഫിളുകൾ പരിശീലന യൂണിറ്റുകൾക്കും നൽകാനാണ് തീരുമാനം.
Post Your Comments