ന്യൂ ഡൽഹി : കിഴക്കൻ ലഡാക്കിലെ അതിര്‍ത്തി തർക്കത്തിൽ ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ. ഇനിയും പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇന്ത്യ നൽകുന്ന മുന്നറിയിപ്പ്. സംഘര്‍ഷം പരിഹരിക്കുവാൻ ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളും നടത്തിയ കമാൻഡർതല ചർച്ചയ്ക്ക് ശേഷവും ചൈന ധാരണകൾ ലംഘിക്കുന്നുവെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഏറ്റുമുട്ടല്‍ സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് ആറാമത് കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ധാരണയായിരുന്നു.
ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം അതിർത്തിയിൽ വന്‍തോതിലുള്ള സൈനികവിന്യാസമാണ് ഇന്ത്യയും ചൈനയും നടത്തിയത്. സൈനികരെ പിന്‍വലിക്കാനായി സൈനിക തലത്തിലും സര്‍ക്കാര്‍ തലത്തിലും ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒന്നും തന്നെ ഫലം കണ്ടിട്ടില്ല.
പാംഗോംഗ് സോ തടാകത്തിന്റെ ദക്ഷിണ ഭാഗത്തുളള തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നും ഇന്ത്യ പിന്മാറണമെന്നാണ് ഇപ്പോൾ ചൈനയുടെ ആവശ്യം. കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ കയ്യേറിയ പ്രദേശങ്ങളില്‍ നിന്നും ചൈന പിന്മാറാന്‍ മടി കാണിക്കുന്നതിനിടെയാണ് ഇന്ത്യയോട് പിന്മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നും ഇന്ത്യ പിന്മാറാതെ നിയന്ത്രണ രേഖയില്‍ നിന്നുളള സമ്പൂര്‍ണ സൈനിക പിന്മാറ്റം സംബന്ധിച്ച് ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് ഇപ്പോൾ ചൈന. രു രാജ്യങ്ങളുടേയും കോര്‍പ്‌സ് കമാന്‍ഡര്‍തല ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments