ബെയ്ജിങ് : ചൈന കൂടുതല്‍ രഹസ്യ തടവറകള്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട് ….നിര്‍മിയ്ക്കുന്നത് കരുതല്‍ തടങ്കല്‍ പാളയങ്ങള്‍ . സാറ്റലൈറ്റ് ചിത്രങ്ങളുടെയും ഔദ്യോഗിക നിര്‍മാണ ടെന്‍ഡര്‍ രേഖകളുടെയും അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തില്‍, 380 ല്‍ അധികം തടവറകളാണ് ഓസ്ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഷിന്‍ജിയാങ്ങില്‍ കണ്ടെത്തിയത്.
read also : നടി അനുഷ്കയെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി സുനില്‍ ഗവാസ്കര്‍
പുനര്‍വിദ്യാഭ്യാസ ക്യാംപുകള്‍, കരുതല്‍ തടവറകള്‍, ജയിലുകള്‍ എന്നിവ പുതുതായി നിര്‍മിക്കുകയോ 2017ന് ശേഷം വികസിപ്പിക്കുകയോ ചെയ്തിരിക്കാമെന്നും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ജൂലൈ വരെ, ഒരു വര്‍ഷത്തിനിടെ 61 കരുതല്‍ തടങ്കല്‍ സ്ഥലങ്ങളില്‍ പുതുതായി നിര്‍മാണ പ്രവര്‍ത്തനങ്ങളോ വികസന പ്രവൃത്തികളോ നടത്തിയിട്ടുണ്ട്.
14 സ്ഥലങ്ങളില്‍ നിലവില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുകയാണെന്നും ഓസ്ട്രേലിയന്‍ വിദഗ്ധന്‍ നാഥാന് റുസര്‍ പറഞ്ഞു. ഉയിഗറുകള്‍, മുസ്ലിം ന്യൂനപക്ഷം തുടങ്ങിയവരെ സ്ഥിരമായി കൂട്ടത്തടങ്കലില് വയ്ക്കാനാണ് ചൈനയുടെ നീക്കമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
Post Your Comments