NewsInternational

ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് : തന്റെ ആരോഗ്യ രഹസ്യം വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ഫിറ്റ് ഇന്ത്യ മൂവ്‌മെന്റിന്റെ പ്രഥമ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഓൺലൈനായി സംഘടിപ്പിച്ച ഫിറ്റ് ഇന്ത്യാ ഡയലോഗ് പരിപാടിയിൽ തന്റെ ആരോഗ്യ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

Read Also : സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ ‘ ഓപ്പറേഷൻ ദുരാചാരി’ ക്ക് തുടക്കമിട്ട് യോഗി സർക്കാർ

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി ഉൾപ്പെടെയുള്ള പ്രമുഖരുമായി സംവദിച്ച  പ്രധാനമന്ത്രി  നരേന്ദ്ര മോദി ആരോഗ്യത്തോടെയിരിക്കാൻ  താൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന വിഭവങ്ങളെ കുറിച്ചും  വിശദീകരിച്ചു.കൊറോണ വൈറസ് വ്യാപനത്തോടെ ഫിറ്റ്‌നസിന് പുതിയ ഒരു നിർവചനം ഉണ്ടായി. ഫിറ്റ്‌നസ് എല്ലാ പ്രായക്കാർക്കും ആവശ്യമായി മാറി. തനിക്ക് കൃത്യമായ ഭക്ഷണ ക്രമം ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കായിക ക്ഷമതയിൽ സ്വാധീനം ചെലുത്തുന്നവരുമായാണ് പ്രധാനമന്ത്രി ആശയവിനിമയം നടത്തിയത്.വിരാട് കോഹ്ലിക്കു പുറമെ, മിലിന്ദ് സോമൻ, രുജ്ക്താ ദിവേകർ തുടങ്ങിയ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു.

 

shortlink

Post Your Comments


Back to top button