COVID 19Latest NewsUAENewsGulf

യുഎഇയില്‍ ഇന്നും ആയിരത്തിലേറെ കോവിഡ് രോഗികള്‍; 942 പേര്‍ക്ക് രോഗമുക്തി

അബുദാബി : യുഎഇയില്‍ പ്രതിദിന കോവിഡ് 19 രോഗബാധിതരുടെ എണ്ണം ഇന്നും ആയിരത്തിലേറെ. 1002 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 1083 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇത് ഇതുവരെയുള്ളതില്‍ ഏറ്റവും കൂടിയ പ്രതിദിന കണക്കാണ്.

Read Also : സംസ്ഥാനത്ത് അതീവ ഗുരുതരം, ഇന്ന് 6324 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

93,618 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധന നടത്തിയത്. 942 പേര്‍കൂടി സുഖംപ്രാപിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 88,532 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 77,937 ഉം ആയി. ഒരാള്‍കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 407 ആയി. ചികിത്സയിലുള്ളവര്‍: 10,188. മൂന്നാം തവണയാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം കടക്കുന്നത്. രാജ്യത്ത് ഇതുവരെ 88 ലക്ഷത്തിലേറെ പേര്‍ക്ക് രോഗ പരിശോധന നടത്തിതായി അധികൃതര്‍ പറഞ്ഞു.

രാജ്യത്ത് അടുത്ത ദിവസങ്ങളിലായി രോഗികളുടെ എണ്ണം കൂടാന്‍ കാരണം സുരക്ഷാ മുന്‍കരുതലുകള്‍ അവഗണിക്കുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ വ്യാപകമായി നടന്നുവരുന്നു. കോവിഡ് പ്രതിരോധ നിരയില്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന മുന്നണിപ്പോരാളികളുടെ പ്രയത്‌നം പാഴാക്കരുതെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button