
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇതില്‍ 5321 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്.
ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത് കോഴിക്കോടാണ്. ജില്ലയിൽ 883 പേരുടെ ഫലങ്ങളാണ് പോസിറ്റീവ് ആയത്. സംസ്ഥാനത്ത് ഇന്ന് കൊറോണയെ തുടർന്നുള്ള 21 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 3168 പേരുടെ രോഗം ഭേദമായി.
സംസ്ഥാനത്ത് ഇന്ന് കൊറോണയെ തുടർന്നുള്ള 21 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 3168 പേരുടെ രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,989 സാമ്പിളുകൾ പരിശോധിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 105 പേർ ആരോഗ്യപ്രവർത്തകരാണ്. 45,919 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്.
Post Your Comments