ചെന്നൈ: തമിഴ്‌നാട്ടില്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ക്ക് ഒക്ടോബര്‍ ഒന്നുമുതല്‍ സ്കൂളുകള്‍ തുറക്കാൻ അനുമതി. ക്ലാസിലെത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കളുടെ സമ്മതപത്രം വേണം. അതേസമയം, കണ്ടെയ്ന്മെന്റ് സോണില്‍ ഉള്ള അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം അനുവദിക്കില്ല.
Read Also : കേരളത്തിന് വീണ്ടും ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം
ഒരേസമയം അന്‍പത് ശതമാനം അദ്ധ്യാപകര്‍ക്ക് മാത്രമെ സ്‌കൂളില്‍ വരാന്‍ അനുവാദമുള്ളു. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖകള്‍ പാലിച്ചാവണം ക്ലാസുകള്‍ പ്രവര്‍ത്തിക്കേണ്ടത്. പത്ത്് മുതല്‍ പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികളെ രണ്ട് ബാച്ചുകളായി തിരിക്കും. ആദ്യ ബാച്ചിന് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും രണ്ടാമത്തെ ബാച്ചിന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമായിരിക്കും ക്ലാസുകള്‍. തിരക്ക് ഒഴിവാക്കാന്‍ ഒരു ക്ലാസിലെ 50% വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ആദ്യബാച്ചില്‍ പ്രവേശനം ഉണ്ടാകുകയുള്ളു. അദ്ധ്യാപകര്‍ക്കും ഇത്തരത്തിലാണ് ജോലി ക്രമികരണം.
മാസ്‌ക്, സമ്ബര്‍ക്ക അകലം, തെര്‍മല്‍ സ്‌ക്രീനിങ് ഉള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.മാര്‍ച്ച് മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ ഭാഗികമായി തുറക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
Post Your Comments