തിരുവനന്തപുരം: ജലീലും ലീഗും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. എന്നാൽ ലീഗിനും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും അടക്കമുളള നേതാക്കള്‍ക്കെതിരെ മന്ത്രി കെ.ടി. ജലീല്‍ ഉന്നയിക്കുന്ന ആക്ഷേപങ്ങളെ ഗൗനിക്കേണ്ടതിലെന്നാണ് മുസ്ലിം ലീഗ് തീരുമാനം. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ചതോടെയാണ് ജലീല്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് എതിരെ തിരിഞ്ഞതെന്ന ആക്ഷേപം. ലീഗിനെതിരെ കെ.ടി. ജലീല്‍ കടുത്ത ആക്ഷേപങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് നിലപാട് വ്യക്തമാക്കിയത്.
എന്നാൽ പി.കെ. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാന്‍ തീരുമാനിച്ചതോടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ പരാജയം മുന്നില്‍ക്കണ്ടാണ് ആരോപണങ്ങളെന്നും കെ.പി.എ മജീദ് പറഞ്ഞു. സ്വന്തം കുറ്റം മറച്ചുവയ്ക്കാനാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴക്കാന്‍ കെ.ടി. ജലീല്‍ ശ്രമിക്കുന്നതെന്നാണ് മുസ്ലിം ലീഗിന്റെ വിലയിരുത്തല്‍.
Read Also: ‘ഹൃദയം വിൽക്കാനുണ്ട്’; തെരുവിലിറങ്ങി മാതൃത്വം
ലീഗിനെ പഴി പറഞ്ഞ് വീഴ്ചയില്‍ നിന്ന് തടിയൂരാനുളള തന്ത്രം നടക്കില്ല. മന്ത്രി ജലീലിനെ മുസ്ളീംലീഗ് ശത്രുവായി പരിഗണിച്ചിട്ടില്ലെന്നും അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് തോല്‍ക്കുമെന്ന് പറഞ്ഞ നിയമസഭ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മല്‍സരിക്കാന്‍ കെ.ടി. ജലീലിനെ വെല്ലുവിളിക്കുന്നതായും കെ.പി.എ മജീദ് പറഞ്ഞു.
Post Your Comments