COVID 19KeralaLatest News

കൊവിഡ് കൂടി കാറില്‍ ബോധം കെട്ട് യുവാവ്, അമ്മ കേണപേക്ഷിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല ഒടുവിൽ.. മലപ്പുറത്ത് ഇന്നലെ നടന്നത്‌

മലപ്പുറം: കാറില്‍ ബോധരഹിതനായ യുവാവിന് രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥന്‍. മലപ്പുറം വേങ്ങര സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ അനീഷാണ് ഒതുക്കുങ്ങല്‍ സ്വദേശിയായ യുവാവിന് സഹായവുമായെത്തിയത്. നാട്ടുകാരന്റെ സഹായത്തോടെ യുവാവിനെ അനീഷ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

കോവിഡ് പരിശോധനാ ഫലം വന്നപ്പോള്‍ യുവാവിന് പോസിറ്റീവാണെന്നും കോവിഡ് ബാധയുടെ മൂര്‍ധന്യത്തിലാണ് ബോധരഹിതനായതെന്നും കണ്ടെത്തി. യുവാവ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അനീഷും ബാസില്‍ മുഹമ്മദും സ്വയംനിരീക്ഷണത്തില്‍ പ്രവേശിച്ചു.

കഴിഞ്ഞദിവസം ഇരിങ്ങല്ലൂര്‍ കുറ്റിത്തറ പെട്രോള്‍ പമ്പിനു സമീപം രാവിലെയാണ് സംഭവം. പമ്പിന് സമീപം ആള്‍ക്കൂട്ടം കണ്ട് നോക്കാന്‍ പോയതാണ് അനീഷ്. കോട്ടയ്ക്കലില്‍നിന്നു വേങ്ങരയിലേക്കു ബൈക്കില്‍ പോവുകയായിരുന്നു അനീഷ്. പെട്രോള്‍ അടിക്കാനായി എത്തിയ കാറിലെ ഡ്രൈവിങ് സീറ്റില്‍ ഒരു യുവാവ് ബോധരഹിതനായി കിടക്കുന്നു.

read also: കാസര്‍കോട് അഞ്ചാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

യുവാവിന്റെ കൂടെയുള്ള മാതാവ് കരഞ്ഞു പറഞ്ഞെങ്കിലും ആരും സഹായിക്കാന്‍ മുതിര്‍ന്നില്ല. ബാസില്‍ മുഹമ്മദ് എന്ന നാട്ടുകാരന്റെ സഹായത്തോടെ യുവാവിനെ അനീഷ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button