തിരുവനന്തപുരം: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കുന്നു. ഇതിനായി നിയമോപദേശം തേടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
പാര്‍ലമെന്റ് കഴിഞ്ഞ ദിവസം പാസാക്കിയ രണ്ടു കാര്‍ഷിക ബില്ലുകള്‍ ഗുരുതരമായ ഭരണഘടനാ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നവയാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. സംസ്ഥനത്തിന്റെ അധികാരത്തിലേക്കു കടന്നുകയറുന്നവയാണ് കേന്ദ്ര നിയമം. കൃഷി സംസ്ഥാന പട്ടികയിലുള്ള വിഷയമാണന്നിരിക്കെ, സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടുക്കുകയാണ് നിയമ നിര്‍മാണത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് മന്ത്രിസഭായോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്നതിന് നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഏതു തരത്തില്‍ നിയമത്തെ ചോദ്യം ചെയ്യണം എന്നതില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കും.
Post Your Comments