അന്തരിച്ച നടന് സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ അന്വേഷണം മുന്‍നിര താരങ്ങളിലേക്ക്. ബോളിവുഡ് നായികനടിമാരായ ദീപിക പദുക്കോണ്‍, സാറാ അലിഖാന്, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് എന്നിവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍സിബി നോട്ടീസ് നല്കി കഴിഞ്ഞു.
മുൻനിര താരമായ ദീപികയോട് വെള്ളിയാഴ്ചയും, ശ്രദ്ധ കപൂര്‍, സാറാ അലിഖാന് എന്നിവരോട് ശനിയാഴ്ചയും ഹാജരാകാനാണ് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളത്.
എന്നാൽ നടിമാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് തൊട്ടുപിന്നാലെ ടാലന്റ് മാനേജരായ ജയ സാഹയുമായി ശ്രദ്ധ കപൂറും ദീപികയുടെ ബിസിനസ് മാനേജരായ കരീഷ്മയുമായി ദീപികയും നടത്തിയ വാട്ട്സ് ആപ്പ് ചാറ്റുകള്‍ പുറത്തുവന്നതോടെ ആരാധകരടക്കം ഞെട്ടിയിരിക്കുകയാണ്.
Post Your Comments