മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,029 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിക്കുകയും 479 പേര്‍ മരിക്കുകയും ചെയ്തു. 19,476 പേര്‍ രോഗമുക്തി നേടി.
ഇതിനിടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ മെഡിക്കൽ അസിസ്റ്റൻസ് സെല്ലിന്റെ തലവനായ ഓംപ്രകാശ് സംസ്ഥാനത്തെ കൊറോണ വൈറസ് പാൻഡെമിക് അവസ്ഥയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പൊട്ടിക്കരയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ് .
Read Also :10, പ്ലസ് ടു പരീക്ഷയിലെ ഒന്നാം റാങ്കുകാർക്ക് കാര്‍ സമ്മാനമായി നല്‍കി വിദ്യാഭ്യാസ മന്ത്രി
കൊറോണ വൈറസ് മൂലം സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന മരണങ്ങളിൽ ഓം പ്രകാശ് ആശങ്ക പ്രകടിപ്പിച്ചു.” എല്ലാം കൈ വിട്ടു പോയി ,പിടിച്ചു നിർത്താൻ കഴിയാത്ത വിധം സംസ്ഥാനത്തെ സ്ഥിതി വളരെ മോശമാകുകയാണ് ,സാധാരണക്കാരായ ആളുകൾ മരണപ്പെടുന്നു “,ഓം പ്രകാശ് പറഞ്ഞു .
“ഞാൻ ഉറങ്ങിയിട്ട് നാളുകളായി , ദിനം പ്രതി കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നു ,നല്ല ചികിത്സയും പണവും ഇല്ലാത്തതുമൂലം സാധാരണക്കാർ മരിക്കുന്നു ,എനിക്കിത് സഹിക്കാൻ കഴിയുന്നില്ല ” ,പൊട്ടിക്കരഞ്ഞുകൊണ്ട് ഓം പ്രകാശ് പറഞ്ഞു .
വീഡിയോ കാണാം :
https://youtu.be/Dwm-DJa47lk
Post Your Comments