ന്യൂഡല്‍ഹി: ഇസ്‌ലാമിക പ്രഭാഷകന്‍ ഡോ. സാകിര്‍ നായികിന്റെ പ്രഭാഷണങ്ങളും ചോദ്യോത്തരങ്ങളും പ്രക്ഷേപണം ചെയ്യുന്ന ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ നിരോധം ഏര്‍പ്പടുത്താൻ കേന്ദ്രസര്‍ക്കാർ നീക്കം . ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രാലയത്തില്‍ ഐബി, എന്‍ഐഎ മറ്റ് രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവര്‍ ഈ വിവരങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
Read Also :ഒക്ടോബര്‍ ഒന്നുമുതല്‍ സ്കൂളുകള്‍ തുറക്കാൻ അനുമതി ; മാർഗ്ഗനിർദ്ദേശങ്ങൾ അറിയാം
വിവാദ പ്രഭാഷണങ്ങളുടെ പശ്ചാത്തലത്തില്‍ നേരത്തെ തന്നെ സാക്കിര്‍ നായികിന്റെ ടിവി ചാനല്‍ കേന്ദ്രം നിരോധിച്ചിരുന്നു. എന്നാല്‍, പീസ് ടിവിയുടെ മൊബെല്‍ ആപ്പൂം യു ട്യൂബ് ചാനലും രാജ്യത്ത് ലഭ്യമായിരുന്നു. പീസ് ടിവിയുടെ മൊബൈല്‍ ആപ്പ്, സോഷ്യല്‍ മീഡിയ ആപ്പ് എന്നിവ വഴി പ്രകോപനപരമായ വീഡിയോകള്‍ ആളുകളിലേക്കെത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പീസ് ടിവിയുടെ യൂട്യൂബ് ചാനലും മൊബൈല്‍ ആപ്പും ആഭ്യന്തരമന്ത്രാലയം നിരോധിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
Post Your Comments