COVID 19Latest NewsIndia

കര്‍ണാടക നിയമസഭയില്‍ ഉപമുഖ്യമന്ത്രി ഉള്‍പ്പെടെ 110 പേര്‍ക്ക് കോവിഡ്; സുരക്ഷയ്ക്കായി സീറ്റുകള്‍ വേര്‍തിരിച്ച്‌ ഫൈബര്‍ ഗ്ലാസുകള്‍

ബംഗളൂരു : കര്‍ണാടക നിയമസഭയില്‍ ഉപമുഖ്യമന്ത്രി ഉള്‍പ്പെടെ 110 പേര്‍ക്ക് കോവിഡ്. വര്‍ഷകാല സമ്മേളനത്തിന്റെ ഭാഗമായി വിധാന്‍ സൗധയില്‍ നടന്ന കോവിഡ് പരിശോധനയിലാണ് ഉപമുഖ്യമന്ത്രി ഗോവിന്ദ് കര്‍ജോള്‍ അടക്കമുളളവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടും.

സുരക്ഷയുറപ്പിക്കുന്നതിനായി സഭയ്ക്കുള്ളില്‍ ജനപ്രതിനിധികളുടെ സീറ്റുകള്‍ ഫൈബര്‍ ഗ്ലാസുകള്‍ കൊണ്ട് വേര്‍തിരിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ചവരും നിരീക്ഷണത്തിലിരിക്കുന്നവരുമായ 60 ജനപ്രതിനിധികളാണ് നിയമസഭാ സമ്മേളനത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.

സ്പീക്കറുടെ നിര്‍ദേശമനുസരിച്ചാണ് നിയമസഭാസമ്മേളനത്തിന് മുന്നോടിയായി ജനപ്രതിനിധികളെയും ജീവനക്കാരെയും മാധ്യമപ്രവര്‍ത്തകരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 2145 പേരെ പരിശോധിച്ചതില്‍ 5.2 ശതമാനം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്‌ഡെ കഗേരി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ തീവ്രത മുന്നില്‍ കണ്ട് നിയമസഭാ സമ്മേളനം ആറുദിവസമായി വെട്ടിക്കുറച്ചിരുന്നു.

read also: കൊവിഡ് കൂടി കാറില്‍ ബോധം കെട്ട് യുവാവ്, അമ്മ കേണപേക്ഷിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല ഒടുവിൽ.. മലപ്പുറത്ത് ഇന്നലെ നടന്നത്‌

ഉപമുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹംതന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. കാര്യമായ ലക്ഷണങ്ങളില്ലെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. താനുമായി സമ്ബര്‍ക്കത്തില്‍ വന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്നും ഉപമുഖ്യമന്ത്രി നിര്‍ദേശിച്ചു. നിയമസഭാ സമ്മേളനത്തില്‍ രണ്ടുദിവസവും അദ്ദേഹം പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button