മുംബെെ: കൊറോണ വൈറസ് ബാധിച്ച് മുംബെെ ലിവാട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നടി സെറീന വഹാബ് ആശുപത്രി വിട്ടു. ശ്വാസ തടസം നേരിട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കഴിഞ്ഞ ആഴ്ച നടിയ്ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
‘പനിയും ശ്വാസതടസവും ഉണ്ടായിരുന്നു. അവർക്ക് ആവശ്യമായ എല്ലാ ചികിത്സയും നൽകി. അഞ്ച് ദിവസത്തിന് ശേഷം വീട്ടിലേക്ക് പോയി, ഇപ്പോൾ ഡിസ്ചാർജ് ചെയ്യാൻ പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ആകേണ്ട ആവശ്യമില്ല. മുമ്പത്തെ മാനദണ്ഡങ്ങളായിരുന്നു അവ. നമുക്ക് അവരെ വീട്ടിലേക്ക് അയയ്ക്കാം, പോസിറ്റീവ് ആണെങ്കിൽപ്പോലും. കൊവിഡ് പോസിറ്റീവ് ആയതിന്റെ ആദ്യ ദിവസം മുതൽ 14 ദിവസത്തേക്ക് ക്വാറന്റീനിൽ കഴിയേണ്ടതുണ്ട്’-സറീന വഹാബിനെ ചികിത്സിച്ച ഡോ. ജലീൽ പാർക്കർ പറഞ്ഞു.
അസ്വസ്ഥതകൾ മാറിയതിനെത്തുടർന്ന് ആശുപത്രി വിട്ട സെറീന ഇപ്പോൾ വീട്ടിൽ വിശ്രമിക്കുകയാണ്. ചികിത്സ തുടരുന്നുണ്ട്. പെട്ടന്ന് തന്നെ രോഗമുക്തി നേടും- സെറീനയുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments