ഹോം ക്വാറൻറീൻ നിർദേശങ്ങൾ ലംഘിച്ച ആ​റു​പേ​ർ കൂടി അറസ്റ്റിൽ

ദോഹ : ഹോം ക്വാറൻറീൻ നിർദേശങ്ങൾ ലംഘിച്ച ആ​റു​പേ​ർ കൂടി ഖത്തറിൽ അറസ്റ്റിൽ പൊതുസുരക്ഷ ഉറപ്പാക്കുന്നതിെൻറയും കോവിഡ് വ്യാപനം തടയുന്നതിെൻറയും ഭാഗമായി പൊതുജനാരോഗ്യ വകുപ്പ് അധികാരികൾ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ലംഘിച്ചവരെയാണ് സുരക്ഷ വകുപ്പ് അറസ്​റ്റ് ചെയ്തത്. ഇവരെ പബ്ലിക് േപ്രാസിക്യൂഷനിലേക്ക് റഫർ ചെയ്തിട്ടുണ്ട്.

Also read : കോവിഡ് : കുവൈറ്റിനു പുറമെ മറ്റൊരു ഗള്‍ഫ് രാഷ്ട്രവും ഇന്ത്യയിലേയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി : വന്ദേഭാരത് മിഷന്‍ സര്‍വീസുകള്‍ക്കും വിലക്ക്

രാജ്യത്തെ പൗരന്മാരും താമസക്കാരും ക്വാറൻറീൻ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും, സ്വന്തം സുരക്ഷയോടൊപ്പം പൊതുസുരക്ഷയും ഉറപ്പാക്കണമെന്നും അധികൃതർ പൊതുജനങ്ങളോടാവശ്യപ്പെട്ടു. അതോടൊപ്പം തന്നെ നിയമം ലംഘിക്കുന്നവർ കടുത്ത നിയമനടപടികൾക്ക് വിധേയമാകേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.

Share
Leave a Comment