ദോഹ : ഹോം ക്വാറൻറീൻ നിർദേശങ്ങൾ ലംഘിച്ച ആറുപേർ കൂടി ഖത്തറിൽ അറസ്റ്റിൽ പൊതുസുരക്ഷ ഉറപ്പാക്കുന്നതിെൻറയും കോവിഡ് വ്യാപനം തടയുന്നതിെൻറയും ഭാഗമായി പൊതുജനാരോഗ്യ വകുപ്പ് അധികാരികൾ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ലംഘിച്ചവരെയാണ് സുരക്ഷ വകുപ്പ് അറസ്റ്റ് ചെയ്തത്. ഇവരെ പബ്ലിക് േപ്രാസിക്യൂഷനിലേക്ക് റഫർ ചെയ്തിട്ടുണ്ട്.
രാജ്യത്തെ പൗരന്മാരും താമസക്കാരും ക്വാറൻറീൻ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും, സ്വന്തം സുരക്ഷയോടൊപ്പം പൊതുസുരക്ഷയും ഉറപ്പാക്കണമെന്നും അധികൃതർ പൊതുജനങ്ങളോടാവശ്യപ്പെട്ടു. അതോടൊപ്പം തന്നെ നിയമം ലംഘിക്കുന്നവർ കടുത്ത നിയമനടപടികൾക്ക് വിധേയമാകേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.
Post Your Comments