KeralaLatest NewsNews

സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. നയതന്ത്ര ഫയലുകള്‍ കത്തിനശിച്ചുവെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെയാണ് നടപടി ആലോചിക്കുന്നത്. ഇതു സംബന്ധിച്ച തീരുമാനം ഇന്നു ചേർന്ന മന്ത്രിസഭായോഗം കൈക്കൊണ്ടു.

വ്യാജവാര്‍ത്ത നല്‍കിയതിന്സി .ആർ.പി.സി. 199 (2) വകുപ്പ് പ്രകാരമാണ് നടപടി സ്വീകരിക്കുക. അപകീർത്തികരമായ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ പ്രസ് കൗൺസിലിനെ സമീപിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

കേസ് എടുക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കാന്‍ എ.ജിയെ ചുമതലപ്പെടുത്തി. എ.ജിയുടെ നിയമോപദേശം അനൂകൂലമായാല്‍ ഏതാനും മാധ്യമങ്ങള്‍ക്കെതിരെ കേസുണ്ടാകും. നയതന്ത്ര ഫയലുകള്‍ കത്തിയെന്ന് വാര്‍ത്ത് വന്ന ചില പത്രങ്ങളുടെ കോപ്പിയും ക്യാബിനറ്റ് നോട്ടിനൊപ്പം ഉണ്ടായിരിന്നു. വ്യാജ വാര്‍ത്തകള്‍ നല്‍കിയെന്ന കാര്യം ചൂണ്ടിക്കാട്ടി വരും ദിവസങ്ങളില്‍ തന്നെ സര്‍ക്കാര്‍ പ്രസ് കൗണ്‍സിലിനേയും സമീപിക്കും. അതേസമയം മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ തന്നെ നിയമനടപടിക്ക് ഒരുങ്ങുന്നത് കേരളത്തില്‍ അസാധാരണ സംഭവമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button