Latest NewsNewsIndia

അഭിപ്രായ സ്വാതന്ത്രത്തിന്റെ പേരില്‍ വിദ്വേഷ പ്രചാരണം നടത്താനനുവദിക്കരുത്; സുദര്‍ശന്‍ ടി.വിക്കെതിരായ കേസില്‍ കക്ഷി ചേര്‍ന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ശശി കുമാര്‍

ന്യൂഡൽഹി : സുദര്‍ശന്‍ ടി.വിക്കെതിരായി സുപ്രിംകോടതിയിലെ കേസില്‍ കക്ഷി ചേര്‍ന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശി കുമാര്‍. അഭിപ്രായ സ്വാതന്ത്രത്തിന്‍റെ പേരിൽ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നത് ഭരണ ഘടനയ്ക്ക് എതിരാണെന്ന് കേസില്‍ കക്ഷി ചേര്‍ന്നുകൊണ്ടുള്ള അപേക്ഷയില്‍ ശശി കുമാര്‍ പറഞ്ഞു.

ആർട്ടിക്കിൾ 19 പ്രകാരമുളള അഭിപ്രായ സ്വാതന്ത്രത്തിന്‍റെ പേരിൽ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ അനുവദിക്കരുത്. സെക്ഷൻ 153 പ്രകാരം ഇത്തരത്തിലുള്ള വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നതും അവ സംപ്രേക്ഷണം ചെയ്യുന്നതും കുറ്റകരമാണെന്നും ശശി കുമാർ കോടതിയിൽ വ്യക്തമാക്കി. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, കെ.എം. ജോസഫ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്.

ഇസ്‍ലാംഭീതി ഉയർത്തുന്ന പരിപാടി അവതരിപ്പിച്ചതിന്റെ പേരിൽ ഡൽഹി ഹെെക്കോടതി സുദർശൻ ന്യൂസ് ചാനലിനെ സ്റ്റേ ചെയ്തിരുന്നു. പ്രഥമ ദൃഷ്ടിയാൽ പരിപാടി വിദ്വേഷ പ്രചാരണം നടത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആഗസ്ത് 29 ന് ഡൽഹി ഹൈക്കോടതി ചൗഹാന്‍കെയുടെ ഷോയുടെ പ്രക്ഷേപണം സ്റ്റേ ചെയ്തിരുന്നു. ചാനലിനെതിരെ ജാമിഅ വിദ്യാർഥികൾ നൽകിയ ഹരജിയിലായിരുന്നു അന്ന് കോടതി നടപടി എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button