റാവൽപിണ്ടി: വിവാഹ വാർഷികദിനത്തിൽ ചന്ദ്രനിൽ ഒരേക്കർ സ്ഥലം സമ്മാനമായി നൽകി ഭാര്യയെ ഞെട്ടിച്ചിരിക്കുകയാണ് പാകിസ്ഥനിൽ ഒരു ഭർത്താവ്. പാകിസ്താനിലെ റാവൽപിണ്ടി സ്വദേശി സൊഹൈബ് അഹമ്മദ് ആണ് തന്റെ പ്രിയതമയ്ക്ക് വിവാഹ സമ്മാനമായി ചാന്ദ്രനിൽ സ്ഥലം വാങ്ങി നൽകിയത്. അന്താരാഷ്ട്ര ചാന്ദ്ര ലാൻഡ് രജിസ്ട്രിയിൽ നിന്ന് 45 യു.എസ്. ഡോളറിനാണ് ഇയാൾ സ്ഥലം വാങ്ങിയത്. ‘Sea of Vapour’ എന്നാണ് ഇയാൾ ഇതിന് നൽകിയിരിക്കുന്ന പേര്.
Read also: കൃഷിമന്ത്രി വി.എസ്. സുനിൽ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു
അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത് ചന്ദ്രനിൽ സ്ഥലം വാങ്ങിയതാണ് തനിക്കും ഇത്തരത്തിലൊന്നിന് പ്രചോദനമായതെന്ന് അഹമ്മദ് പറഞ്ഞു. 2018 ലാണ് സുശാന്ത് ചന്ദ്രനിൽ സ്ഥലം വാങ്ങിയത്. മസ്കോവിയൻസ് എന്ന പ്രദേശത്തിന്റെ ഭാഗമാണ് സുശാന്ത് സിംഗ് രജ്പുത് വാങ്ങിയിരുന്നത്.
തനിക്ക് ലഭിച്ച ഈ വിവാഹ സമ്മാനത്തെക്കുറിച്ച് സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ സുഹൃത്തുക്കൾ വിശ്വസിച്ചില്ലെന്ന് അഹമ്മദിന്റെ ഭാര്യ മദിഹ പറഞ്ഞു. “ആദ്യം എല്ലാവരും ഇത് ഒരു തമാശയാണെന്ന് കരുതി, പക്ഷേ പിന്നീട് ഞാൻ അവർക്ക് രേഖകൾ കാണിച്ചു, തുടർന്ന് അവർ അത് വിശ്വസിച്ചു,” – മദിഹ പറഞ്ഞു.
ടോം ക്രൂസ്, ഷാരൂഖ് ഖാൻ എന്നിവരുൾപ്പെടെ നിരവധി താരങ്ങൾക്ക് ചന്ദ്രനിൽ സ്വന്തമായി സ്ഥലം ഉണ്ട്.
Post Your Comments