കഠ്മണ്ഡു : പുതിയ അധ്യയന വർഷത്തിലെ പാഠപുസ്തകങ്ങളിൽ ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെട്ട പുതിയ ഭൂപടം അച്ചടിച്ചെന്ന് വീരവാദം മുഴക്കിയ നേപ്പാൾ ഒടുവിൽ ഇന്ത്യയുടെ വിരട്ടലിൽ ഭയന്ന് പുസ്തക വിതരണം നിർത്തിവച്ചു .
ഇന്ത്യയുടെ ഭാഗമായ കാലാപാനി , ലിമ്പിയാധുരാ , ലിപുലേഖ് എന്നീ പ്രദേശങ്ങൾ ആണ് നേപ്പാൾ സ്വന്തം ഭൂപടത്തിൽ ഉൾപ്പെടുത്തിയത് . ഇതിന് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു അതിന് പിന്നാലെയാണ് പാഠപുസ്തകത്തിലും നേപ്പാൾ ഇത് അച്ചടിച്ചത് .
എന്നാൽ മോദി സർക്കാരിന്റെ മുന്നറിയിപ്പിനെത്തുടർന്ന് ചൊവ്വാഴ്ച്ച നടന്ന ക്യാബിനറ്റ് യോഗത്തിൽ പുസ്തക വിതരണം നിർത്തിവയ്ക്കുന്നതാണ് നല്ലതെന്ന് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
Post Your Comments